LogoLoginKerala

വിവാദമായ ശബരിമല ദർശനം; കനകദുർഗക്ക് വിവാഹമോചനം

ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് പ്രശസ്തയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്ഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്ത്താവുമായുണ്ടായ തര്ക്കമാണ് വിവാഹ മോചനത്തില് കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്ഗ വിവാഹ മോചിതയായത്. അഭിഭാഷകര് മുഖേനയുണ്ടാക്കിയ ഒത്തുതീര്പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര് പ്രകാരം വീട് ഭര്ത്താവിനും കുട്ടികള്ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്ഗ പെരിന്തല്മണ്ണയിലെ ഫ്ളാറ്റിലേക്ക് മാറി. ശബരിമല ദര്ശ്ശനം വിവാദമായതിന് പിന്നാലെ ഭർത്താവും അമ്മയും കനകദുര്ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. കനകദുര്ഗയുടെ സഹോദരന്റെ …
 

ശബരിമല കയറ്റവുമായി ബന്ധപ്പെട്ട് പ്രശസ്തയായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ വിവാഹ മോചിതയായി. ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കനക ദുര്‍ഗ വിവാഹ മോചിതയായത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്‌ളാറ്റിലേക്ക് മാറി.

ശബരിമല ദര്‍ശ്ശനം വിവാദമായതിന് പിന്നാലെ ഭർത്താവും അമ്മയും കനകദുര്‍ഗ്ഗയെ തള്ളിപ്പറഞ്ഞിരുന്നു. കനകദുര്‍ഗയുടെ സഹോദരന്റെ പിന്തുണയും ഭര്‍ത്താവ് കൃഷ്ണനുണ്ണിക്കായിരുന്നു. ഇതിനിടെ കനകദുര്‍ഗ സഹോദരനും ഭര്‍ത്താവിനും അമ്മക്കുമെതിരെ നിരവധി പരാതികള്‍ പൊലീസില്‍ നല്‍കിയിരുന്നു.

ആക്റ്റിവിസ്റ്റുകളായ കനകദുർഗയും ബിന്ദുവുമാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ശബരിമലയിൽ കയറിയെന്ന് അവകാശവാദമുന്നയിച്ചത്. അതിന് മുൻപായിത്തന്നെ ശബരിമല കയറുന്നതുമായി ബന്ധപ്പെട്ട് നിരവധി കലാപങ്ങളും പ്രശ്നങ്ങളും ഇവർ മൂലം സംസ്ഥാനത്ത് സംഭവിച്ചിരുന്നു