LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിൽ; നടൻ ധർമജനെ പോലീസ് വിളിപ്പിച്ചു

കൊച്ചി: ഷംന കാസിം ബ്ളാക്ക് മെയിൽ തട്ടിപ്പു കേസിൽ സിനിമാ മേഖലയിലുള്ളവരെയും ചോദ്യം ചെയ്യാനാരുങ്ങുകയാണ് പൊലീസ്. പ്രമുഖ നടൻ ധർമജൻ ബോൾഗാട്ടി ഉള്പ്പടെ മൂന്നു പേരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണർ ഓഫിസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ധർമജന്റെ ഫോൺ നമ്പർ തട്ടിപ്പുകേസിലെ പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. Also read: ഷംന കാസിം ഇന്ന് കൊച്ചിയിൽ; പൊലീസിന് മൊഴി നൽകുക വീഡിയോ കോൺഫറൻസിംഗ് വഴി …
 

കൊച്ചി: ഷംന കാസിം ബ്ളാക്ക് മെയിൽ തട്ടിപ്പു കേസിൽ സിനിമാ മേഖലയിലുള്ളവരെയും ചോദ്യം ചെയ്യാനാരുങ്ങുകയാണ് പൊലീസ്. പ്രമുഖ നടൻ ധർമജൻ ബോൾഗാട്ടി ഉള്‍പ്പടെ മൂന്നു പേരെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കമ്മിഷണർ ഓഫിസിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നടൻ ധർമജന്റെ ഫോൺ നമ്പർ തട്ടിപ്പുകേസിലെ പ്രതികളിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Also read: ഷംന കാസിം ഇന്ന് കൊച്ചിയിൽ; പൊലീസിന് മൊഴി നൽകുക വീഡിയോ കോൺഫറൻസിംഗ് വഴി

ഷംന കാസിമിൽനിന്നു പണം തട്ടാൻ ശ്രമിച്ചെന്ന പരാതിക്ക് പിന്നാലെ കൂടുതൽ പരാതികൾ പുറത്തു വന്ന സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. ഹെയർ സ്റ്റൈലിസ്റ്റും ചാവക്കാട് സ്വദേശിയുമായ ഹാരിസ് എന്നയാളാണ് പോലീസ് പിടിയിലായത്. ഒരു നിർമാതാവിൽനിന്നാണ് ഹാരിസിന് ഷംനയുടെ ഫോൺ നമ്പർ ലഭിച്ചത് എന്നാണ് ആദ്യ ഘട്ടത്തിൽ പൊലീസിനു ലഭിച്ചിരുന്ന വിവരം. നിർമാതാവിൽനിന്നു നടിയുടെ നമ്പർ, താമസിക്കുന്ന വീടിന്റെ വിവരങ്ങൾ തുടങ്ങിയവ പ്രതികൾക്ക് കൈമാറുകയായിരുന്നത്രേ.

Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക്

യുവതികൾക്ക് മോഡലിങ്ങിൽ മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാരെ സഹായിച്ചത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്ന് നേരത്തെ ചിലർ വെളിപ്പെടുത്തിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവർ കൂടി പിടിയിലായാൽ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തിയും എത്ര ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള കൃത്യമായ വിവരവും ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Also Read: ഷംന കാസിം ബ്ലാക്ക് മയിൽ; ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിൽ

ഷംന കാസിം ബ്ലാക്ക് മെയിൽ; നടൻ ധർമജനെ പോലീസ് വിളിപ്പിച്ചു