LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്; പ്രതികൾ ധർമജനെ വിളിച്ചു

കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ ധർമ്മജനെയും വിളിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു. Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക് അഷ്കര് അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്ണക്കടത്തിന്റെ ആള്ക്കാരാണെന്നും സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്ണം കടത്തുന്നവരാണെന്നും പറഞ്ഞു. …
 

കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ ധർമ്മജനെയും വിളിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.

Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക്

അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സിനിമാതാരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും അവർ പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പന്തികേട് തോന്നി പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ വിളിച്ചിട്ടില്ല. ധർമജൻ വ്യക്തമാക്കി. ബ്ലാക്ക് മെയിൽ സ്വർണം കടത്ത് തുടങ്ങിയ തട്ടിപ്പുകളിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്ന് താരങ്ങളുടെ മൊഴി ഇന്നു രേഖപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; നടൻ ധർമജനെ പോലീസ് വിളിപ്പിച്ചു