LogoLoginKerala

യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ അനീതി; തള്ളിപ്പറഞ്ഞത് പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കെ എം മാണിയുടെ രാക്ഷ്ട്രീയത്തെ

കോട്ടയം: മുന്നണിയില്നിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വര്ഷം പ്രതിസന്ധിഘട്ടത്തില് മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി. Also Read: ജോസ് കെ. മാണിയുടെ രാക്ഷ്ട്രീയഭാവി അവസാനിക്കുന്നോ? യുഡിഎഫിൽ നിന്നും പുറത്ത് യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. …
 

കോട്ടയം: മുന്നണിയില്‍നിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി. ഐക്യ ജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് ഈ നടപടിയിലൂടെ യു.ഡി.എഫ്. പുറത്താക്കിയത്. കഴിഞ്ഞ 38 വര്‍ഷം പ്രതിസന്ധിഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞതെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Also Read: ജോസ് കെ. മാണിയുടെ രാക്ഷ്ട്രീയഭാവി അവസാനിക്കുന്നോ? യുഡിഎഫിൽ നിന്നും പുറത്ത്

യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ജോസ് കെ. മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവക്കാത്ത നിസാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തിന്റെയോ പദവിയുടെയോപ്രശ്‌നമല്ല. ഇതൊരു നീതിയുടെ പ്രശ്‌നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.

Also Read: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല; നിർദ്ദേശം തള്ളി ജോസ് കെ. മാണി

പാലാ തിരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിച്ചു. ഇതിനെതിരേ യുഡിഎഫിന് പരാതി നല്‍കി. എന്നാല്‍ പരാതി യുഡിഎഫ് അവഗണിച്ചു.ഇക്കാര്യത്തില്‍ യുഡിഎഫ് യാതൊരു ചര്‍ച്ചയോ നടപടിയോ എടുത്തില്ലെന്നും ജോസ് കെ മാണി ആരോപിച്ചു. ധാരണ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയതെങ്കില്‍ ജോസഫ് വിഭാഗത്തെ ആയിരം തവണയെങ്കിലും പുറത്താക്കേണ്ടതാണ്. ചിലര്‍ക്ക് മാത്രം നീതി എന്നത് അനീതിയാണ്. യുഡിഎഫ് തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണിത്. ആത്മാഭിമാനം ആര്‍ക്കും മുന്നിലും അടിയറവക്കില്ല. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മറ്റ് രാഷ്ട്രീയ തീരുമാനം കൈകൊള്ളുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.