LogoLoginKerala

രഹ്‌ന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

കൊച്ചി: കുട്ടികള്ക്ക് മുന്നില് നഗ്നത പ്രദര്ശിപ്പിച്ച കേസില് രഹ്ന ഫാത്തിമയുടെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. Also Read: വിവാദമായ ശബരിമല ദർശനം; കനകദുർഗക്ക് വിവാഹമോചനം അതേസമയം പൊലീസിന്റെ സൈബര് വിഭാഗവും സംഭവത്തില് കേസെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാവ് നല്കിയ പരാതിയില് തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ജാമ്യാപേക്ഷയിൽ രഹ്ന പറയുന്നത്. എഫ്ഐആറിന്റെ പകര്പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ആവശ്യം. Also Read: കുട്ടികൾക്കു മുന്നിൽ നഗ്നതാ …
 

കൊച്ചി: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Also Read: വിവാദമായ ശബരിമല ദർശനം; കനകദുർഗക്ക് വിവാഹമോചനം

അതേസമയം പൊലീസിന്റെ സൈബര്‍ വിഭാഗവും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ജാമ്യാപേക്ഷയിൽ രഹ്‌ന പറയുന്നത്. എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും അത് തടയണമെന്നുമാണ് ആവശ്യം.

Also Read: കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദര്‍ശനം; രഹ്‌ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാ കേസ്

നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

രഹ്‌ന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

Also Read: രഹ്‌ന ഫാത്തിമ മുൻ‌കൂർ ജാമ്യം തേടി