LogoLoginKerala

കേരളത്തിൽ ഇന്ന് 121 പേർക്ക് കോവിഡ്; 79 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേര്ക്ക്. 79 പേര് രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു. കോവിഡ് പോസിറ്റീവ് ആയവർ ജില്ല തിരിച്ച്: തിരുവനന്തപുരം 4, കോഴിക്കോട് 9, …
 

സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.

കോവിഡ് പോസിറ്റീവ് ആയവർ ജില്ല തിരിച്ച്:

തിരുവനന്തപുരം 4, കോഴിക്കോട് 9, എറണാകുളം 5, തൃശൂർ 26, കൊല്ലം 11, പാലക്കാട് 12, കാസർകോട് 4, ആലപ്പുഴ 5, പത്തനംതിട്ട 13, ഇടുക്കി 5, കണ്ണൂർ 14, മലപ്പുറം 13.

സംസ്ഥാനത്ത് ഇതുവരെ 4311 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേർ ചികിത്സയിലുണ്ട്. ഇന്ന് 281 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇനി 2774 പേരുടെ ഫലം വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 118 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.