LogoLoginKerala

കുട്ടികളുടെ അശ്ലീലവീഡിയോ: കുടുങ്ങിയവരിൽ സർക്കാർ ഡോക്ടറും

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള് ഇൻറർനെറ്റിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ടിൽ 89 കേസുകളാണ് രജിസ്റ്റര് ചെയ്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറും ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടെ 47 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ആറ് വയസ്സ് മുതല് 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് റെയ്ഡില് പിടിച്ചെടുത്തത്. അറസ്റ്റിലായവരില് ചിലര് കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില് കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്ഡോം അന്വേഷിച്ച് വരികയാണ്. Also Read: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള് …
 

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇൻറർനെറ്റിൽ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ടിൽ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറും ഐ.ടി പ്രൊഫഷണലുകളും ഉൾപ്പെടെ 47 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ആറ് വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്.

Also Read: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 150 പേരെ തിരിച്ചറിഞ്ഞു

കൂടുതൽ കേസുകൾ മലപ്പുറത്ത്:

കേരളത്തിലെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 15 പേര്‍ മലപ്പുറത്ത് അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. കണ്ണൂരിൽ ഏഴു പേർ അറസ്റ്റിലായി. പത്തനംതിട്ടയിൽ ഡോക്ടർ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലും കണ്ണൂരിൽ ഒമ്പതിടത്തുമാണ് റെയ്ഡ് നടത്തിയത്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിൻമാരും നിരീക്ഷണത്തിലാണ്. ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് അശ്ലീലദൃശ്യങ്ങൾ കൂടുതലായും പ്രചരിപ്പിച്ചത്

Also Read: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ; സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വീണ്ടും വ്യാപകം

ഇടുക്കിയിൽ സർക്കാർ ഡോക്ടർ അറസ്റ്റിൽ:

ഇടുക്കി കാമാക്ഷി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറായ വിജിത് ജൂണിനെയാണ് തങ്കമണി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ചുള്ള വിവരം പത്തനംതിട്ട പോലീസ് മേധാവിയാണ് ഇടുക്കി തങ്കമണി പോലീസിലും, ഇടുക്കി സൈബര്‍ സെല്ലിലും അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുകയും ഇയാളില്‍ നിന്നും ഒരു ലാപ്‌ടോപ്, അഞ്ച് ഹാര്‍ഡ് ഡിസ്‌ക്, നാലു മൊബൈല്‍ ഫോണുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ടു മെമ്മറി കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു.

അഞ്ചുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യം:

ഇത്തരം വീഡിയോകളും മറ്റും കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചു വര്‍ഷംവരെ തടവും പത്തുലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. നിരന്തരം ഇവ കാണുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണെന്നും, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ കുടുങ്ങുമെന്നും പത്തനംതിട്ട ജില്ലാപോലീസ് മേധാവി അറിയിച്ചു. ഇത്തരം ആളുകള്‍ ഇന്റര്‍പോളിന്റെയും പോലീസ് ഹൈടെക് സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ അത്യന്തം അപകടകരവും തടയപ്പെടേണ്ടതുമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേകം ഡ്രൈവുകള്‍ നടത്താറുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.