LogoLoginKerala

പിറന്നാൾ ദിനത്തിൽ സുരേഷ് ഗോപിയുടെ കാരുണ്യ ഹസ്തം; തൃശൂർ പുറനാട്ടുകരയിലെ അജയന് ഒരു വർഷത്തേക്കുള്ള മരുന്ന് എത്തി

തൃശൂർ: വേദനിക്കുന്ന മനസുകള്ക്കു മുന്നില് മലയാളത്തിന്റെ മഹാപ്രതിഭ സുരേഷ്ഗോപിയുടെ കാരുണ്യസ്പര്ശം പല തവണ കേരളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിലാണ് പാർക്കിൻസൺസ് രോഗം ബാധിച്ച തൃശൂർ പുറനാട്ടുകര കുരിയക്കോട്ട് അജയന്റെ കഷ്ടതകളെക്കുറിച്ച് സുരേഷ്ഗോപി അറിയാൻ ഇടവരുന്നത്. ബിജെപിയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഉല്ലാസ് ബാബു മുഖേനയാണ് ഈ വിവരം സുരേഷ് ഗോപി മനസ്സിലാക്കുന്നത്. പാർക്കിൻസൺസ് രോഗിയായ അജയന് സഹായം വാഗ്ദാനം ചെയ്ത പല പ്രമുഖരും ഉദ്യമത്തിൽനിന്ന് പിൻവാങ്ങി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബിജെപി …
 

തൃശൂർ: വേദനിക്കുന്ന മനസുകള്‍ക്കു മുന്നില്‍ മലയാളത്തിന്റെ മഹാപ്രതിഭ സുരേഷ്ഗോപിയുടെ കാരുണ്യസ്പര്‍ശം പല തവണ കേരളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ദിനത്തിലാണ് പാർക്കിൻസൺസ് രോഗം ബാധിച്ച തൃശൂർ പുറനാട്ടുകര കുരിയക്കോട്ട് അജയന്റെ കഷ്ടതകളെക്കുറിച്ച് സുരേഷ്‌ഗോപി അറിയാൻ ഇടവരുന്നത്. ബിജെപിയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഉല്ലാസ് ബാബു മുഖേനയാണ് ഈ വിവരം സുരേഷ് ഗോപി മനസ്സിലാക്കുന്നത്.

പാർക്കിൻസൺസ് രോഗിയായ അജയന് സഹായം വാഗ്ദാനം ചെയ്ത പല പ്രമുഖരും ഉദ്യമത്തിൽനിന്ന് പിൻവാങ്ങി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഉല്ലാസ് ബാബു സ്ഥിതിഗതികൾ നേരിട്ട് പോയി പരിശോധിക്കുകയും രാജ്യസഭാ എംപി കൂടിയായ ശ്രീ സുരേഷ് ഗോപിയെ വിവരം ധരിപ്പിക്കുകയുമായിരുന്നു.

അജയന്റെ രോഗവിവരം അറിഞ്ഞ ഉടൻ തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആശങ്കകൾക്ക് വിരാമമിട്ട് അടുത്ത ഒരു വർഷത്തേക്ക് മരുന്നിനുള്ള ചിലവുകൾ സുരേഷ് ഗോപി ഏറ്റെടുക്കാം എന്ന് അറിയിച്ചു. സുരേഷ് ഗോപി തന്നെ നേരിട്ട് അജയന്റെ ഭാര്യക്ക് ഫോണിൽ വിളിച്ച് ഈ വിവരം അറിയിക്കുകയും ഉണ്ടായി.