LogoLoginKerala

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ല; നിർദ്ദേശം തള്ളി ജോസ് കെ. മാണി

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. പ്രസിഡണ്ട് മാറ്റം സംബന്ധിച്ച് മുന്നണിയിൽ ഒരു ധാരണയുമില്ലെന്ന് ജോസ് കെ. മാണി വിഭാഗം നേതാക്കളായ തോമസ് ചാഴിക്കാടൻ എംപിയും എൻ.ജയരാജ് എംഎൽഎയും വ്യക്തമാക്കി. ധാരണ എന്നു പറയുന്നത് അന്നേ തള്ളിക്കളഞ്ഞതാണ്. യുഡിഎഫ് നേതൃത്വത്തിനും ഇതറിയാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്ത്താസമ്മേളനത്തിനു പിന്നാലെയാണ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനം രാജിവച്ചേ മതിയാകൂവെന്നാണ് പ്രതിപക്ഷ നേതാവ് …
 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം. പ്രസിഡണ്ട് മാറ്റം സംബന്ധിച്ച് മുന്നണിയിൽ ഒരു ധാരണയുമില്ലെന്ന് ജോസ് കെ. മാണി വിഭാഗം നേതാക്കളായ തോമസ് ചാഴിക്കാടൻ എംപിയും എൻ.ജയരാജ് എംഎൽഎയും വ്യക്തമാക്കി. ധാരണ എന്നു പറയുന്നത് അന്നേ തള്ളിക്കളഞ്ഞതാണ്. യുഡിഎഫ് നേതൃത്വത്തിനും ഇതറിയാം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെയാണ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡണ്ട് സ്ഥാനം രാജിവച്ചേ മതിയാകൂവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്.

നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ ജോസഫും പ്രഖ്യാപിച്ചിരുന്നു. അതേസമയം സ്ഥാനമാറ്റം സംബന്ധിച്ച യുഡിഎഫിന്റെ നേതൃത്വത്തിന്റെ അവസാനവട്ട ശ്രമം തിങ്കളാഴ്ച നടക്കും.

ജോസഫ് വിഭാഗം അവിശ്വാസം കൊണ്ടുവന്നാലും പാസാകാൻ സാധ്യതയില്ല. പാസാകണമെങ്കിൽ 12 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസും ജോസഫ് വിഭാഗവും ചേർന്നാൽ 10 അംഗങ്ങളുടെ പിന്തുണയെ ലഭിക്കൂ. ഈ സാഹചര്യത്തിൽ അവിശ്വാസം വേണോ എന്ന സംശയവും മുന്നണി നേതൃത്വത്തിൽ ശക്തമാണ്.