LogoLoginKerala

ഷംന കാസിം ബ്ലാക്ക്‌മെയിൽ; ഇടുക്കിക്കാരി യുവതി പ്രധാനി

ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൽ ഒരു സ്ത്രീയടക്കം നാല് പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇതിൽ ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ. Also Read: ഷംന കാസിം ബ്ലാക്ക്മെയില്; മുഖ്യപ്രതി പിടിയില് പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇടുക്കിയിലുള്ള യുവതിക്കാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാട് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. Also Read: ഷംനാ …
 

ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ഒരു സ്ത്രീയടക്കം നാല് പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇതിൽ ഇടുക്കിക്കാരിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതിൽ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തൽ.

Also Read: ഷംന കാസിം ബ്ലാക്ക്മെയില്‍; മുഖ്യപ്രതി പിടിയില്‍

പാലക്കാട് യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇടുക്കിയിലുള്ള യുവതിക്കാണെന്നാണ്‌ പൊലീസ് പറയുന്നത്. പെൺകുട്ടികളെ പാലക്കാട് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

Also Read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; തട്ടിപ്പ് സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചുവെന്ന വാർത്ത പുറത്തുവരുന്നത് ജൂൺ 24നാണ്. വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങളും പരിസരവും ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; കൂടുതൽ പരാതികളുമായി നടിമാരും മോഡലുകളും

ഷംന കാസിം ബ്ലാക്ക്‌മെയിൽ; ഇടുക്കിക്കാരി യുവതി പ്രധാനി