LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക്

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയില് ചെയ്ത കേസിന്റെ അന്വേഷണം സിനിമ മേഖലയിലേക്ക്. പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ റഫീഖിന്റെ ബന്ധുവായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പങ്കിനെക്കുറിച്ചാണ് പോലീസ് പരിശോധിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ വഴിയാണ് പ്രതികൾ ഷംന കാസിമിനെ പരിചയപ്പെട്ടത്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഹെയർ സ്റ്റൈലിസ്റ്റായാണ് അറിയപ്പെടുന്നത്. നിർമ്മാതാവിൽ …
 

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിന്റെ അന്വേഷണം സിനിമ മേഖലയിലേക്ക്. പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ റഫീഖിന്റെ ബന്ധുവായ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പങ്കിനെക്കുറിച്ചാണ് പോലീസ് പരിശോധിക്കുന്നത്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഇയാൾ വഴിയാണ് പ്രതികൾ ഷംന കാസിമിനെ പരിചയപ്പെട്ടത്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. മുൻപ് ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ ഹെയർ സ്റ്റൈലിസ്റ്റായാണ് അറിയപ്പെടുന്നത്. നിർമ്മാതാവിൽ നിന്നും ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് പ്രതികൾക്കു കൈമാറിയത്.

Also Read: ഷംന കാസിം ബ്ലാക്ക്‌മെയിൽ; ഇടുക്കിക്കാരി യുവതി പ്രധാനി

പ്രതികളെ പോലീസ് ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ സിനിമാബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അഭിനയമോഹമുള്ള പെൺകുട്ടികൾക്ക് വാഗ്ദാനങ്ങൾ നൽകി പാലക്കാട്ടെത്തിക്കുന്നത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്നാണ് പുതിയ കണ്ടെത്തൽ. ഇവർക്കു വേണ്ടിയുള്ള തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു.

Also Read: റിലേഷന്‍ഷിപ്പിലായിരുന്നില്ല; ഷംന കാസിം

തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ യുവതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തുള്ള ഷംന കാസിമുമായി വിഡിയോ കോൺഫറൻസ് വഴി മൊഴിയെടുക്കാനാണ് പോലീസ് നീക്കം.

Also read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; കൂടുതൽ പരാതികളുമായി നടിമാരും മോഡലുകളും

ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക്