LogoLoginKerala

അതിസാഹസികമായി പാമ്പുകളെ പിടിക്കുന്ന നിർസാര എന്ന യുവതി ആരാണ്?

അടുത്ത കാലത്ത് മലയാളികളുടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാമ്പുപിടുത്തക്കാരിയുണ്ട്, അതിസാഹസികമായി പാമ്പുകളെ പിടിക്കുന്നതിൽ ആ യുവതിയുടെ വൈദഗ്ധ്യം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. അത്രക്ക് വിദഗ്ധമായാണ് പാമ്പുകളെ പിടിക്കുന്നത്. പറമ്പിലും പാടത്തും ഓടിയും ചാടിയും കിണറ്റിൽ ഇറങ്ങിയും കയ്യടക്കത്തോടെ സുരക്ഷിതമായി പാമ്പുകളെ പിടികൂടുന്ന നിരവധി വീഡോയോകളാണ് ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിമാറിയത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഈ യുവതി ആരാണെന്നോ എവിടെയാണ് കക്ഷിയുടെ സ്ഥലമെന്നോ വീഡിയോ കാണുന്ന പലർക്കും അറിയില്ല എന്നതാണ് …
 

അടുത്ത കാലത്ത് മലയാളികളുടെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാമ്പുപിടുത്തക്കാരിയുണ്ട്, അതിസാഹസികമായി പാമ്പുകളെ പിടിക്കുന്നതിൽ ആ യുവതിയുടെ വൈദഗ്ധ്യം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. അത്രക്ക് വിദഗ്ധമായാണ് പാമ്പുകളെ പിടിക്കുന്നത്. പറമ്പിലും പാടത്തും ഓടിയും ചാടിയും കിണറ്റിൽ ഇറങ്ങിയും കയ്യടക്കത്തോടെ സുരക്ഷിതമായി പാമ്പുകളെ പിടികൂടുന്ന നിരവധി വീഡോയോകളാണ് ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിമാറിയത്.

അതിസാഹസികമായി പാമ്പുകളെ പിടിക്കുന്ന നിർസാര എന്ന യുവതി ആരാണ്?

പക്ഷെ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ഈ യുവതി ആരാണെന്നോ എവിടെയാണ് കക്ഷിയുടെ സ്ഥലമെന്നോ വീഡിയോ കാണുന്ന പലർക്കും അറിയില്ല എന്നതാണ് വാസ്തവം. കർണാടകയിലെ ബെൽഗാം ജില്ലയിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനായ ആനന്ദ് ചിട്ടിയുടെ ഭാര്യയായ നിർസാര ചിട്ടിയാണ് കക്ഷി. ഇതുവരെയായി കർണാടകയുടെ പല ഭാഗത്തുനിന്നും ഏകദേശം ആയിരത്തിലധികം ഉഗ്രവിഷമുള്ള പാമ്പുകളെ നിർസാര രക്ഷിച്ചതായി പറയപ്പെടുന്നു.

 

ഏകദേശം 11 വർഷം മുമ്പാണ് താൻ നിർസാരയുമായി വിവാഹിതനായതെന്നും താൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും അധികം പാമ്പുകളെ ഭയപ്പെട്ടിരുന്ന ഒരു പെൺകുട്ടിയായിരുന്നു നിർസാരയെന്നും ആനന്ദ് പറയുന്നു. “പാമ്പുകളോട് നിർസാരക്ക് ഉണ്ടായിരുന്നഭീതി ശമിപ്പിക്കാൻ എനിക്ക് അഞ്ച് വർഷമെടുത്തു, പാമ്പുകളെ രക്ഷപ്പെടുത്തുന്നതിനായി അവയെ കൈകാര്യം ചെയ്യാനുള്ള വിദ്യ അവളെ പഠിപ്പിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. ഇന്ന് കർണാടകയിലെ പാമ്പുകളെ രക്ഷിക്കുന്ന ഒരേയൊരു വനിതയാണ് നിർസാരയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാത്തരം പാമ്പുകളെയും നിർസാര കൈകാര്യം ചെയ്യുന്നുണ്ടെന്നും അവർ അവരുടെ കുട്ടികളെയും ഈ വിദ്യ പഠിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിസാഹസികമായി പാമ്പുകളെ പിടിക്കുന്ന നിർസാര എന്ന യുവതി ആരാണ്?

ഞങ്ങളുടെ ജോലി പാമ്പുകളെ രക്ഷിക്കുക മാത്രമല്ല, പാമ്പുകളിൽ നിന്ന് രക്ഷപ്പെടാനും, ഭയം ഒഴിവാക്കാനും ആളുകളെ സഹായിക്കുകയും ചെയ്യുന്നു,” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആനന്ദിന് നിർസാരയിൽ നിന്ന് ശക്തമായ പിന്തുണയുണ്ട്. ഇതുവരെയായി നിർസാര ആയിരത്തോളം പാമ്പുകളെ പിടികൂടിയതായും ആനന്ദ് വ്യക്തമാക്കി. മറ്റെല്ലാ സ്ത്രീകളെയും പോലെ നിർസാരയും പാമ്പുകളെ വളരെയേറെ ഭയപ്പെട്ടിരുന്നതിനാൽ പത്തോ പതിനഞ്ചോ ദിവസംകൊണ്ട് പഠിക്കാവുന്ന പാമ്പുപിടിത്തം നിർസാരയെ  പഠിപ്പിക്കാൻ നാല് വർഷമെടുത്തു. എന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് പാമ്പുകളെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കേണ്ടത് എന്റെ സേവനത്തിന് ആവശ്യമായിരുന്നു. ഇപ്പോൾ എന്റെ കുട്ടികളും പാമ്പുകളെ ഭയമില്ലാതെ പാമ്പുകളെ രക്ഷിക്കുന്നു, ആനന്ദ് പറയുന്നു.

 

അതിസാഹസികമായി പാമ്പുകളെ പിടിക്കുന്ന നിർസാര എന്ന യുവതി ആരാണ്?