LogoLoginKerala

അതിര്‍ത്തിയില്‍ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചൈന

ഇന്ത്യയുമായുള്ള അതിര്ത്തി തര്ക്കത്തിനിടെ കൂടുതല് സൈന്യത്തെ അതിര്ത്തിയില് വിന്യസിച്ച് ചൈന. ഗാല്വാന് ഹോട്ട് സ്പ്രിംഗ് മേഖലയില് ഉടനീളം കൂടുതല് സേനകളെ നിയോഗിച്ചു. പാന്ഗോംഗ് തടാകത്തോട് ചേര്ന്നുള്ള മലനിരകളില് കൂടുതല് ടെന്റുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇവിടെനിന്ന് പിന്മാറുമെന്ന് ചൈന അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പിന്മാറിയിട്ടില്ല. രണ്ട് സൈന്യങ്ങളും തമ്മിലുള്ള അകലം കേവലം അരക്കിലോമീറ്റര് മാത്രമായി മാറിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് പിന്മാറാന് അനുകൂലമായ നടപടി ക്രമങ്ങള് ഇതുവരെ ഉണ്ടായിട്ടില്ല. ചൈന ഭൂമിക്കടിയില് ആയുധങ്ങള് ഒളിപ്പിക്കാനായി നിര്മിക്കുന്ന ആയുധപുരകളുടെ ചിത്രങ്ങളും ഇന്ത്യക്ക് …
 

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെ കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ച് ചൈന. ഗാല്‍വാന്‍ ഹോട്ട്‌ സ്പ്രിംഗ് മേഖലയില്‍ ഉടനീളം കൂടുതല്‍ സേനകളെ നിയോഗിച്ചു. പാന്‍ഗോംഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ കൂടുതല്‍ ടെന്റുകളുടെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്.

നേരത്തെ ഇവിടെനിന്ന് പിന്മാറുമെന്ന് ചൈന അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പിന്മാറിയിട്ടില്ല. രണ്ട് സൈന്യങ്ങളും തമ്മിലുള്ള അകലം കേവലം അരക്കിലോമീറ്റര്‍ മാത്രമായി മാറിയിട്ടുണ്ട്. ചൈനയുടെ ഭാഗത്തുനിന്ന് പിന്മാറാന്‍ അനുകൂലമായ നടപടി ക്രമങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ചൈന ഭൂമിക്കടിയില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാനായി നിര്‍മിക്കുന്ന ആയുധപുരകളുടെ ചിത്രങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ചൈന സൈന്യത്തിന്റെ വിന്യാസം വര്‍ധിപ്പിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.