LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്: മുഖ്യപ്രതി സംസ്ഥാനം വിട്ടെന്ന് സൂചന

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതിയായ അൻവർ അലിക്കെതിരെ ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. ലൈംഗിക ചൂഷണം ഉള്പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതികളിലുള്ളത്. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും പരാതി. മോഡലുകളെ പാലക്കാട് എത്തിച്ച മീര അടക്കമുള്ളവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര് കണ്ടെത്തി. തൃശൂരില് നിന്നാണ് കാര് കണ്ടെത്തിയത്. പ്രതികള് …
 

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതിയായ അൻവർ അലിക്കെതിരെ ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതികളിലുള്ളത്. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും പരാതി. മോഡലുകളെ പാലക്കാട് എത്തിച്ച മീര അടക്കമുള്ളവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ച പാലക്കാട്ടെ ലോഡ്‍ജുകളില്‍ പൊലീസ് പരിശോധന നടത്തി. വടക്കുംചേരിയിലും വാളയാറിലും പ്രതികള്‍ മുറിയെടുത്തുവെന്ന് പൊലീസ് പറയുന്നു. മാര്‍ച്ച് ആദ്യവാരത്തിലാണ് ഇവര്‍ ഈ ഹോട്ടലുകളില്‍ താമസിച്ചത്. വടക്കഞ്ചേരിയിലെ ഹോട്ടലില്‍ നാലുദിവസമാണ് തട്ടിപ്പുസംഘം താമസിച്ചത്. ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസ് കൊണ്ടുപോയിട്ടുണ്ട്. മാര്‍ച്ച് 6നാണ് ഇവര്‍ ഹോട്ടല്‍ മുറി ഒഴിഞ്ഞത്. അതിന് ശേഷമാണ് വാളയാറിലെ സൂര്യ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഇവിടെ ഒന്നര ദിവസമാണ് താമസിച്ചത്. മൂന്ന് മുറികളിലായി ആറുപേരാണ് ഇവിടെ ഉണ്ടായിരുന്നത്.

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസില്‍ ആറ് പ്രതികളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന അന്‍വര്‍ അലിക്ക് വേണ്ടി കല്യാണം ആലോചിക്കാനാണ് എത്തിയതെന്നും ഷംനയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് പ്രതികളുടെ വാദം. നടിയെ ഭീഷണിപ്പെടുത്തിയതുമായോ മറ്റ് പരാതികളുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ പറയുന്നു.

മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകി. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇയാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഷംന കൊച്ചിയില്‍ തിരികെയെത്തിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുക്കും.