LogoLoginKerala

സോഷ്യൽ മീഡിയകളിൽ തരംഗമായി സൂപ്പർ ഹീറോ സുരേഷ് ഗോപിയുടെ പിറന്നാൾ

ഇന്നലെ മലയാള സിനിമാപ്രേമികൾക്ക് ഒരു ആഘോഷദിനമായിരുന്നു. ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാൾ മലയാള സിനിമാലോകം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ അറിയിച്ചത്. സൂപ്പർ താരത്തിന്റെ താരപദവിയുടെ തലക്കനമോ താരജാഡകളോ ഒന്നുമില്ലാത്ത തങ്ങളുടെ പ്രിയപ്പെട്ട സുരേഷേട്ടനെ കുറിച്ച് ഓരോ താരങ്ങളും വാതോരാതെ സംസാരിക്കുകയായിരുന്നു. അച്ഛന് പിറന്നാളാശംസകൾ നേർന്ന് യുവതാരവും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിരുന്നു. Also Read: വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം …
 

ഇന്നലെ മലയാള സിനിമാപ്രേമികൾക്ക് ഒരു ആഘോഷദിനമായിരുന്നു. ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം പിറന്നാൾ മലയാള സിനിമാലോകം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു. നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ അറിയിച്ചത്. സൂപ്പർ താരത്തിന്റെ താരപദവിയുടെ തലക്കനമോ താരജാഡകളോ ഒന്നുമില്ലാത്ത തങ്ങളുടെ പ്രിയപ്പെട്ട സുരേഷേട്ടനെ കുറിച്ച് ഓരോ താരങ്ങളും വാതോരാതെ സംസാരിക്കുകയായിരുന്നു. അച്ഛന് പിറന്നാളാശംസകൾ നേർന്ന് യുവതാരവും നടനുമായ ഗോകുൽ സുരേഷും രംഗത്തെത്തിയിരുന്നു.

Also Read: വർഷങ്ങളായി മോഹൻലാൽ മാത്രം ഓർത്തിരുന്ന ഒരു പിറന്നാൾ ഇന്ന് മലയാള സിനിമാലോകം ഏറ്റെടുത്തപ്പോൾ

അതിനു പിന്നാലെ ഇന്നലെ രാത്രിയോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് കുടുംബത്തോടെ പിറന്നാൾ കേക്ക് മുറിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രമാണ്. ഭാര്യ രാധിക, മക്കളായ ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ്, മാധവ് സുരേഷ് എന്നിവരുമൊന്നിച്ചാണ് തന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങളിലൊന്ന് സുരേഷ് ഗോപി പങ്കുവെച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയകളിൽ തരംഗമായി സൂപ്പർ ഹീറോ സുരേഷ് ഗോപിയുടെ പിറന്നാൾ

ഇന്നലെ സുരേഷ് ഗോപിയുടെ പിറന്നാൾ സ്പെഷ്യലായി അണിയറയിലൊരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങളുടെ സ്പെഷ്യൽ ഗിഫ്റ്റുകളും പുറത്ത് വിട്ടിരുന്നു. നിതിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ സിനിമയുടെ ടീസറും സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമയുടെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഇതെല്ലം ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Also read: മലയാളത്തിന്റെ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61 വയസ്സ്