LogoLoginKerala

ഞായറാഴ്‌ചകളിലെ ലോക്ക് ഡൗൺ പിൻവലിച്ചു; നാളെ മദ്യശാലകൾ തുറക്കും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ സർക്കാർ ഒഴിവാക്കി. ഇനി മുതൽ സംസ്ഥാനത്തെ ഞായറാഴ്ചകളിൽ അടച്ചിടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകൾ നാളെ തുറക്കും. ബവ്ക്യൂ ആപ്പിൽ ബുക്കിങ് ആരംഭിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇനി മുതലുള്ള ഞായറാഴ്ചകളിൽ സാധാരണ ദിവസങ്ങളെ പോലെ മുന്നോട്ട് പോകാം. ഇത് സംബന്ധിച്ച …
 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ സർക്കാർ ഒഴിവാക്കി. ഇനി മുതൽ സംസ്ഥാനത്തെ ഞായറാഴ്‌ചകളിൽ അടച്ചിടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്തെ മദ്യശാലകൾ നാളെ തുറക്കും. ബവ്ക്യൂ ആപ്പിൽ ബുക്കിങ് ആരംഭിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിത മേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളിൽ നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

ഇനി മുതലുള്ള ഞായറാഴ്‌ചകളിൽ സാധാരണ ദിവസങ്ങളെ പോലെ മുന്നോട്ട് പോകാം. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് സംസ്ഥാന സർക്കാർ ഇന്ന് പുറത്തിറക്കും. എന്നാൽ ജാഗ്രതാ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.