LogoLoginKerala

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ; സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വീണ്ടും വ്യാപകം

സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് വീണ്ടും സജീവമാകുന്നു. വാട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകള് മുഖേനയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള് കൈമാറുന്നത്. എഴുന്നൂറിലധികം വാട്സാപ്പ് ഗ്രൂപ്പുകളും ഇരുന്നൂറോളം ഫെയ്സ് ബുക്ക് ഗ്രൂപ്പുകളും ഇപ്പോഴും സജീവമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രായപൂര്ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരം കേരളത്തില് ഒരിടക്ക് സജീവമായിരുന്നു. പൊലീസും സൈബര് സെല്ലും നടത്തിയ ഇടപെടലുകള് അതിന് ഒരു പരിധിവരെ കടിഞ്ഞാണിട്ടു. എന്നാല് ഒരിടവേളക്ക് ശേഷം കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സൈബര് …
 

സംസ്ഥാനത്ത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് വീണ്ടും സജീവമാകുന്നു. വാട്സാപ്പ്, ഫെയ്സ് ബുക്ക് ഗ്രൂപ്പുകള്‍ മുഖേനയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നത്. എഴുന്നൂറിലധികം വാട്സാപ്പ് ഗ്രൂപ്പുകളും ഇരുന്നൂറോളം ഫെയ്സ് ബുക്ക് ഗ്രൂപ്പുകളും ഇപ്പോഴും സജീവമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരം കേരളത്തില്‍ ഒരിടക്ക് സജീവമായിരുന്നു. പൊലീസും സൈബര്‍ സെല്ലും നടത്തിയ ഇടപെടലുകള്‍ അതിന് ഒരു പരിധിവരെ കടിഞ്ഞാണിട്ടു. എന്നാല്‍ ഒരിടവേളക്ക് ശേഷം കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സൈബര്‍ ഹണ്ടേഴ്സ് എത്തിക്കല്‍ ഹാക്കേഴ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

കുട്ടികളുടെ അശ്ലില ചിത്രങ്ങളുടെ നിര്‍മാണവും കൈമാറ്റവും ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍ ക്ലോസ്ഡ് ഗ്രൂപ്പുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാട്സാപ്പ്, ടെലഗ്രാം, ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് ഇവയുടെ കൈമാറ്റം നടക്കുന്നത്.

സൈബര്‍ ഹണ്ടേഴ്സിന്‍റെ പരിശോധനയില്‍ 756 വാട്ട്സ്ആപ് ഗ്രൂപ്പുകളും 264 ഫെയ്സ് ബുക്ക് പ്രൊഫൈലുകളും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നതായി കണ്ടെത്തി. പലതും സംഘം ഹാക്ക് ചെയ്തിട്ടുണ്ട്. നിരവധി കേസുകള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. ഫോണ്‍ നമ്പരുകളും പ്രൊഫൈലും നിരന്തരം മാറുന്നതിനാല്‍ അന്വേഷണത്തിന് പരിമിതികളുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.