LogoLoginKerala

“ചാരമാണെന്നു കരുതി ചെകയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും”

അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്ഷൻ ചിത്രം ‘കാവൽ’ ടീസർ അണിയറക്കാർ പുറത്തു വിട്ടു. ‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് …
 

അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്‌ഷൻ ചിത്രം ‘കാവൽ’ ടീസർ അണിയറക്കാർ പുറത്തു വിട്ടു.

‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

ടീസർ കാണാം…

https://www.youtube.com/watch?v=AIERFWcQHrI

“ചാരമാണെന്നു കരുതി ചെകയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും”