LogoLoginKerala

ഷംനാ കാസിം ബ്ലാക്ക് മെയിൽ; കൂടുതൽ പരാതികളുമായി നടിമാരും മോഡലുകളും

സിനിമാതാരം ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. ഇന്നലെ എട്ട് പെൺകുട്ടികൾ പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികൾക്ക് എതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ലോഡ്ജിൽ അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളെ വിട്ടുകിട്ടാനായി പൊലീസ് സംഘം അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡൽ മാധ്യമങ്ങളോട് …
 

സിനിമാതാരം ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. ഇന്നലെ എട്ട് പെൺകുട്ടികൾ പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചു. പ്രതികൾക്ക് എതിരെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ പൂട്ടിയിട്ട പാലക്കാട്ടെ ലോഡ്ജിൽ അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളെ വിട്ടുകിട്ടാനായി പൊലീസ് സംഘം അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തിനെതിരെ മറ്റൊരു മോഡൽ മാധ്യമങ്ങളോട് ആരോപണം ഉന്നയിച്ചിരുന്നു. ഷൂട്ടിന് വിളിച്ച് വരുത്തി കള്ള പണത്തിന് എസ്‌കോർട്ട് പോകാൻ പ്രേരിപ്പിച്ചുവെന്ന് മോഡൽ പറയുന്നു. എതിർത്തപ്പോൾ മുറിയിൽ പൂട്ടിയിട്ടുവെന്നും പണവും, സ്വർണവും തട്ടിയെടുത്തുവെന്നും വ്യക്തമാക്കി.

ഷൂട്ടിംഗിനെന്ന പേരിൽ വിളിച്ചുവരുത്തി എട്ട് പെൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ടുകൊണ്ട് കള്ളപ്പണത്തിന് എസ്‌കോർട്ട് പോകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് മോഡൽ പറഞ്ഞു. പെൺവാണിഭവും, സ്വർണ കടത്തുമായിരുന്നു പ്രതികളുടെ പ്രധാന പരിപാടിയെന്ന് പരാതിക്കാരി പറഞ്ഞു. ഷംനാ കാസിമിന്റെ വാർത്ത പുറത്തുവരികയും പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയും ചെയ്തതോടെയാണ് തന്നെ ആക്രമിച്ച സംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് മോഡൽ തിരിച്ചറിയുന്നത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഷംനാ കാസിം ബ്ലാക്ക് മെയിൽ; കൂടുതൽ പരാതികളുമായി നടിമാരും മോഡലുകളും
ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസ്: ഇതുവരെ അറസ്റ്റിൽ ആയവർ