LogoLoginKerala

മലയാളത്തിന്റെ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61 വയസ്സ്

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ താരം സുരേഷ്ഗോപി ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിക്കുകയാണ് സുരേഷ്ഗോപി. 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. പിറന്നാൾ പ്രമാണിച്ച് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള നിരവധി സിനിമാപ്രവർത്തകർ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുകയുണ്ടായി. ടോമിച്ചൻ …
 

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ താരം സുരേഷ്‌ഗോപി ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിക്കുകയാണ് സുരേഷ്‌ഗോപി.

1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. പിറന്നാൾ പ്രമാണിച്ച് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള നിരവധി സിനിമാപ്രവർത്തകർ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുകയുണ്ടായി. ടോമിച്ചൻ മുളകുപ്പാടം നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസറും ഇന്ന് പുറത്തിറങ്ങിയിരുന്നു.

‘ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട; കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന മാസ്സ് ഡയലോഗുമായാണ് കാവൽ ടീസറിൽ താരം എത്തുന്നത്.മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി എങ്ങും പോയിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് സിനിമാപ്രേമികൾ അഭിപ്രായപ്പെടുന്നു. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവല്‍’.

ടീസർ കാണാം..

“ചാരമാണെന്നു കരുതി ചെകയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും”

മലയാളത്തിന്റെ സൂപ്പർ ഹീറോ സുരേഷ് ഗോപിക്ക് ഇന്ന് 61 വയസ്സ്