
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ പോലീസിന്റെ അതീവ ജാഗ്രത. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത. 90 ശതമാനം പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്. ഇനി ബോധവൽക്കരണമില്ലെന്നും നിയമം നടപ്പിലാക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. രോഗവ്യാപനത്തിന്റെ അപകടം ജനങ്ങൾക്ക് മനസിലാകാത്തതിനാലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്ന് ഡിജിപി പറഞ്ഞു.
തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. കൊച്ചിയിലെ കണ്ടെയ്ന്മന്റ് സോണുകളില്‍ കടുത്ത ജാഗ്രത. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം. ഉപദേശമോ ബോധവത്കരണമോ ഇനിയുണ്ടാകില്ല. പകരം കടുത്ത പിഴയൊടുകൂടിയ നടപടിയുണ്ടാകും.
ഹോം ഗാർഡുകൾ അടക്കം 90 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.