LogoLoginKerala

യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു; പ്രതികൾ സ്വർണ്ണക്കടത്തും നടത്തി

കൊച്ചി∙ നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമച്ചവർ വേറെയും കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ. പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തട്ടിപ്പ് സംഘം വേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതത് ഉൾപ്പടെ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. സിനിമാ, മോഡലിങ് രംഗത്തുള്ളവരെ ഉപയോഗിച്ച് …
 

കൊച്ചി∙ നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമച്ചവർ വേറെയും കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയിൽ താമസമാക്കിയ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവർ. പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തട്ടിപ്പ് സംഘം വേറെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐജി വിജയ് സാഖറെ അറിയിച്ചു. യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതത് ഉൾപ്പടെ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വ്യക്തമായിട്ടുണ്ട്. സിനിമാ, മോഡലിങ് രംഗത്തുള്ളവരെ ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ചില പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ പരാതി ലഭിച്ചാൽ പരാതി ലഭിച്ചാൽ മാത്രമായിരിക്കും അന്വേഷണം.

നടി പരാതി നൽകിയ വിവരം പുറത്തു വന്നതിനു പിന്നാലെ രണ്ടു യുവതികൾ കൂടി തട്ടിപ്പിന് ഇരയായത് അറിയിച്ച് ഫോണിലൂടെ പരാതി നൽകിയിട്ടുണ്ട്. ഇവർ നേരിട്ടു വന്നു പരാതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൾ ഉൾപ്പെട്ട തട്ടിപ്പുകൾ അന്വേഷിക്കുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

ഉയർന്ന സാമ്പത്തിക സാഹചര്യമുള്ളവർ എന്നു പരിചയപ്പെടുത്തിയാണ് നടിമാരുടെ ബന്ധുക്കളുമായി അടുക്കുന്നത്. ഇവരെ വിവാഹം ആലോചിക്കുകയും എന്തെങ്കിലും പ്രൊജക്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും, പിന്നീട് ഇതിന്റെ ആവശ്യത്തിലേക്ക് പണം ചോദിക്കുന്നതാണ് പതിവ്. ഒരു തവണ പണമോ സ്വർണമോ ലഭിച്ചു കഴിഞ്ഞാൽ പ്രതികളുടെ ഫോൺ നമ്പർ മാറും. വിളിച്ചാൽ കിട്ടാതാവുകയും ചെയ്യും. സംഘത്തിൽ ഏഴു പേരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ നാലു പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.