LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം സിനിമാ മേഖലയിലേക്ക്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ സിനിമമേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ തട്ടിപ്പുകാരുടെ പക്കൽ എങ്ങനെ എത്തി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു. അതേസമയം, നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സ്വർണ കടത്തിലും അന്വേഷണം ഉണ്ടാകും. പ്രശസ്തരായ നടിമാർ മോഡലുകൾ എന്നിവരെ പ്രതികൾ …
 

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവത്തിൽ സിനിമമേഖലയിൽ ഉള്ളവരുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി. തട്ടിപ്പിന്റെ ആസൂത്രണത്തിൽ സിനിമയിലെ ആർക്കെങ്കിലും പങ്ക് ഉണ്ടോ എന്നാണ് അന്വേഷിക്കുക. നടിയുടെ വിശദാംശങ്ങൾ തട്ടിപ്പുകാരുടെ പക്കൽ എങ്ങനെ എത്തി എന്നതിൽ അന്വേഷണം ഉണ്ടാകും. കൂടുതൽ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.

അതേസമയം, നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. സ്വർണ കടത്തിലും അന്വേഷണം ഉണ്ടാകും. പ്രശസ്തരായ നടിമാർ മോഡലുകൾ എന്നിവരെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്നും ഐജി പറഞ്ഞു.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിക്കും. നിലവിൽ നാല് പേരാണ് കേസിൽ പിടിയിലായിരിക്കുന്നത്. ഇനി മൂന്ന് പേരെ പിടികിട്ടാനുണ്ടെന്ന് ഐജി വ്യക്തമാക്കി.