LogoLoginKerala

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിയുടെ സ്ഥലം മാറ്റം ഹൈക്കോടതി തടഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പ്രത്യേക കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെ കോഴിക്കോട്ട് പോക്സോ കോടതി ജഡ്ജിയായി നിയമിച്ചതാണ് മരവിപ്പിച്ചിരിക്കുന്നത്. നടൻ ദിലീപിനെതിരായ കേസിൽ വാദം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവ് വരുന്നത്. ഇത് ശ്രദ്ധൽപെട്ടതിനെ തുടർന്നാണ് ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കോടതി തടഞ്ഞത്. കോവിഡ് ഭീതിയിൽ കോടതികൾ അടച്ചിട്ടതോടെ മുടങ്ങിയ വിസ്താരം കഴിഞ്ഞ ദിവസമാണ് വീണ്ടും ആരംഭിച്ചത്. വിസ്താരം …
 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന ജ‍ഡ്ജിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പ്രത്യേക കോടതി ജഡ്ജിയായ ഹണി എം. വർഗീസിനെ കോഴിക്കോട്ട് പോക്സോ കോടതി ജഡ്ജിയായി നിയമിച്ചതാണ് മരവിപ്പിച്ചിരിക്കുന്നത്. നടൻ ദിലീപിനെതിരായ കേസിൽ വാദം പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവ് വരുന്നത്. ഇത് ശ്രദ്ധൽപെട്ടതിനെ തുടർന്നാണ്
ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ജഡ്ജിയെ സ്ഥലം മാറ്റുന്നത് കോടതി തടഞ്ഞത്.

കോവിഡ് ഭീതിയിൽ കോടതികൾ അടച്ചിട്ടതോടെ മുടങ്ങിയ വിസ്താരം കഴിഞ്ഞ ദിവസമാണ് വീണ്ടും ആരംഭിച്ചത്. വിസ്താരം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും കേസിലെ വിസ്താരം തുടരും. കേസിൽ വിചാരണ പുരോഗമിക്കുന്നതിനിടെ ജഡ്ജിയുടെ സ്ഥലംമാറ്റം വിധി പറയുന്നതു വൈകിപ്പിക്കുന്ന സാഹചര്യമുണ്ടാക്കും എന്നതിനാലാണ് ഹൈക്കോടതി ഇടപെടൽ.