LogoLoginKerala

വാരിയംകുന്നനെതിരെ പരാതി

പ്രിത്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമക്കെതിരെ സെൻസർ ബോർഡിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി. ഹൈക്കോടതി അഭിഭാഷകനായ വി സേതുനാഥാണ് പരാതി നൽകിയിരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാനും മതസ്പർദ്ധ വളർത്താനും ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്. സംവിധായകന്റെ നയം പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണെന്നും പരാതിക്കാരൻ പറയുന്നു. ഇതിന്മേൽ അടിയന്തിര നടപടി വേണമെന്നും പരാതിയിൽ പറയുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമക്കെതിരെ മാത്രമാണ് പരാതി. മറ്റ് മൂന്ന് ചിത്രങ്ങൾ കൂടി ഇതേ വിഷയത്തിൽ …
 

പ്രിത്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമക്കെതിരെ സെൻസർ ബോർഡിനും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി. ഹൈക്കോടതി അഭിഭാഷകനായ വി സേതുനാഥാണ് പരാതി നൽകിയിരിക്കുന്നത്. ചരിത്രം വളച്ചൊടിക്കാനും മതസ്പർദ്ധ വളർത്താനും ശ്രമമെന്നാണ് പരാതിയിൽ പറയുന്നത്. സംവിധായകന്റെ നയം പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണെന്നും പരാതിക്കാരൻ പറയുന്നു. ഇതിന്മേൽ അടിയന്തിര നടപടി വേണമെന്നും പരാതിയിൽ പറയുന്നുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമക്കെതിരെ മാത്രമാണ് പരാതി. മറ്റ് മൂന്ന് ചിത്രങ്ങൾ കൂടി ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു എങ്കിലും ആ സിനിമകൾക്കെതിരെയൊന്നും പരാതിയില്ല.

മലബാൽ ലഹളയിലെ പ്രമുഖനായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം നാല് സംവിധായകരാണ് പറയാനൊരുങ്ങുന്നത്. ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് സ്വപ്‌ന പ്രോജക്ടുമായി പിടി കുഞ്ഞുമുഹമ്മദ് എത്തിയത്. മൂന്ന് വർഷം മുൻപ് താനും വൺലൈനും തിരക്കഥയും തയാറാക്കിയെന്ന് നാടകകഥാകൃത്തായ ഇബ്രാഹിം വേങ്ങര അവകാശപ്പെട്ടു. പിന്നീട് അലി അക്ബർ 1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണുമെന്ന് വ്യക്തമാക്കി.