LogoLoginKerala

ആരും വെല്ലുവിളിക്കേണ്ടതില്ല; നിർമ്മാതാക്കൾ

പുതിയ സിനിമകളുമായി ചില ചലച്ചിത്ര പ്രവര്ത്തകര് മുന്നോട്ടുപോകുന്നതിനെതിരെ നിര്മാതാക്കളുടെ സംഘടന. ആരും വെല്ലുവിളിയുമയി മുന്നോട്ട് പോകേണ്ട എന്നും അഭിപ്രായമുയര്ന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവര് പുതിയ ചിത്രങ്ങള് പ്രഖ്യാപിച്ചിരുന്നു. ഇതാണ് നിര്മാതാക്കളുടെ സംഘടനയെ പ്രകോപിപ്പിച്ചത്. രൂക്ഷമായ പ്രതികരണങ്ങളാണ് നിർമ്മാതാക്കളുടെ ഗ്രൂപ്പില് ഉണ്ടായിരിക്കുന്നത്. സിനിമാ വ്യവസായം നടുത്തീയില് നില്ക്കുമ്പോള് വീണമീട്ടാന് തുടങ്ങുന്നവരെ കുലദ്രോഹികള് എന്നാണ് വിശേഷിപ്പിക്കുന്നത്. നിര്മാണ ചെലവ് പകുതിയായി കുറയ്ക്കുക്കുകയും സര്ക്കാര് ഇളവുകള് തരികയും ചെയ്തതിന് ശേഷമാണ് ചിത്രീകരണം ആരംഭിക്കേണ്ടത് എന്നും നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. …
 

പുതിയ സിനിമകളുമായി ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നതിനെതിരെ നിര്‍മാതാക്കളുടെ സംഘടന. ആരും വെല്ലുവിളിയുമയി മുന്നോട്ട് പോകേണ്ട എന്നും അഭിപ്രായമുയര്‍ന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു എന്നിവര്‍ പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് നിര്‍മാതാക്കളുടെ സംഘടനയെ പ്രകോപിപ്പിച്ചത്. രൂക്ഷമായ പ്രതികരണങ്ങളാണ് നിർമ്മാതാക്കളുടെ ഗ്രൂപ്പില്‍ ഉണ്ടായിരിക്കുന്നത്. സിനിമാ വ്യവസായം നടുത്തീയില്‍ നില്‍ക്കുമ്പോള്‍ വീണമീട്ടാന്‍ തുടങ്ങുന്നവരെ കുലദ്രോഹികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. നിര്‍മാണ ചെലവ് പകുതിയായി കുറയ്ക്കുക്കുകയും സര്‍ക്കാര്‍ ഇളവുകള്‍ തരികയും ചെയ്തതിന് ശേഷമാണ് ചിത്രീകരണം ആരംഭിക്കേണ്ടത് എന്നും നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

നിര്‍മാതാവ് ബി രാകേഷ്, സംഘടനയുടെ വൈസ് പ്രസിഡന്റ് ശശി കല്ലിയൂർ എന്നിവർ പുതിയ ചിത്രങ്ങള്‍ ഉടനെ ആരംഭിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒന്നുകില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിമാത്രം, അല്ലെങ്കില്‍ തിയേറ്റര്‍ റിലീസിന്. നിർമ്മാതാക്കൾ പറയുന്നു.

ലോക്ക് ഡൗണിൽ മുടങ്ങിയ സിനിമകൾക്ക് മാത്രമാണ് നിലവിൽ ഉപാധികളോടെ ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി. ഈ തീരുമാനങ്ങളെ പാടേ അവഗണിച്ചാണ് ഒരു പറ്റം സിനിമാക്കാർ പുതിയ സിനിമകളുടെ ചിത്രീകരണവുമായി മുൻപോട്ട് പോകുന്നത്. അതേസമയം നിർമ്മാതാക്കളെ വെല്ലുവിളിച്ചും പോരടിച്ചും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളോട് തത്ക്കാലം പ്രതികരിക്കേണ്ടതില്ല എന്നതാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം എന്നറിയുന്നു.