LogoLoginKerala

പതിനേഴാം ദിവസവും കത്തിക്കയറി ഇന്ധനവില

തുടർച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് …
 

തുടർച്ചയായി പതിനേഴാം ദിവസമാണ് ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി. 17 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 56 പൈസയും ഡീസലിന് 9 രൂപ 42 പൈസയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് ഇന്ധന വില വർധനയ്ക്ക് കാരണം. എണ്ണ ഉത്പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങളും റഷ്യയും ഉൾപ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വർധനവിന് ഇടയാക്കിയത്.