LogoLoginKerala

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ

മാക് ഒഎസ്, ഐ ഒഎസ്, ഐപാഡ് ഒ എസ്, വാച്ച് ഒഎസ് എന്നിവയുടെ പുതിയ പതിപ്പുകളും ഫീച്ചറുകളും ആപ്പിൾ അവതരിപ്പിച്ചു. കാലിഫോർണിയയിലെ സാൻ ഹോസെയിൽ നടന്ന ആപ്പിൾ വേൾഡ്വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് (ആപ്പിൾ ഡബ്ല്യുഡബ്ല്യുഡിസി 2020) മാക് ഒഎസ് ബിഗ് സർ, ഐ ഒഎസ് 14, ഐപാഡ് ഒഎസ് 14, വാച്ച് ഒഎസ് 14 എന്നീ പുതിയ ഒഎസ് പതിപ്പുകൾ പ്രഖ്യാപിച്ചത്. വംശീയതയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ആപ്പിൾ സിഇഒ ടിം കുക്ക് കോൺഫറൻസിലെ മുഖ്യ പ്രഭാഷണം ആരംഭിച്ചത്. യുഎസിലെ …
 

മാക് ഒഎസ്, ഐ ഒഎസ്, ഐപാഡ് ഒ എസ്, വാച്ച് ഒഎസ് എന്നിവയുടെ പുതിയ പതിപ്പുകളും ഫീച്ചറുകളും ആപ്പിൾ അവതരിപ്പിച്ചു. കാലിഫോർണിയയിലെ സാൻ ഹോസെയിൽ നടന്ന ആപ്പിൾ വേൾഡ്‌വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിലാണ് (ആപ്പിൾ ഡബ്ല്യുഡബ്ല്യുഡിസി 2020) മാക് ഒഎസ് ബിഗ് സർ, ഐ ഒഎസ് 14, ഐപാഡ് ഒഎസ് 14, വാച്ച് ഒഎസ് 14 എന്നീ പുതിയ ഒഎസ് പതിപ്പുകൾ പ്രഖ്യാപിച്ചത്. വംശീയതയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ആപ്പിൾ സിഇഒ ടിം കുക്ക് കോൺഫറൻസിലെ മുഖ്യ പ്രഭാഷണം ആരംഭിച്ചത്. യുഎസിലെ പ്രധാന വംശീയ ന്യൂനപക്ഷ വിഭാഗക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെക്കുറിച്ചും പ്രതിപാദിച്ച പ്രസംഗത്തിൽ വംശീയ അനീതിക്കെതിരായ പോരാട്ടത്തിനായി ആപ്പിൾ പ്രഖ്യാപിച്ച 10 കോടി ഡോളറിന്റെ പദ്ധതിയെക്കുറിച്ചും പറഞ്ഞു.

ഐ ഒഎസ് 14

ഐഫോൺ, ഐപോഡ് ടച്ച് എന്നിവയിൽ പ്രവർത്തിക്കുന്ന ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 14 ആപ്പിൾ പ്രഖ്യാപിച്ചു. നിങ്ങളുടെ ഐഫോണിലെ പേജുകളും അപ്പ് പേജുകളും ഇനിമുതൽ പഴയ കാര്യമാവുകയാണെന്നും “ആപ്പ് ലൈബ്രറി” എന്ന പുതിയ സവിശേഷതയാണ് ഇനി നിലവിൽ വരുന്നതെന്നും ആപ്പിൾ സീനിയർ വൈസ് പ്രസിഡന്റായ ക്രെയ്‌ഗ് ഫ്രെഡെറി പറഞ്ഞു; ഇത് നിങ്ങളുടെ അപ്ലിക്കേഷനുകളിൽ എത്തുന്നത് മുൻപത്തേക്കാളും എളുപ്പമാക്കുന്നു,” അദ്ദേഹം പറയുന്നു.

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ

ലൈബ്രറി വ്യൂ, വിഡ്‌ജറ്റ്സ്

എല്ലാ അപ്ലിക്കേഷനുകളും ക്രമീകരിക്കുന്നതിനായാണ് ആപ്ലിക്കേഷൻ ലൈബ്രറി വ്യൂ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യൽ, എന്റർടൈൻമെന്റ്, ന്യൂസ് എന്നിങ്ങനെ കാറ്റഗറി അനുസരിച്ച് ലൈബ്രറി വ്യൂവിൽ ആപ്പുകളെ ക്രമീകരിക്കാൻ സാധിക്കും. ഐഒഎസ് 14ൽ ഉപഭോക്താക്കൾക്ക് ഹോം സ്ക്രീനിൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വിഡ്ജറ്റുകൾ പിൻ ചെയ്യാനുള്ള സൗകര്യം ലഭ്യമാവും. ഉപയോക്താക്കൾക്ക് വിജറ്റ് ഗാലറിയിൽ നിന്ന് പുതിയ വിജറ്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ

മെസേജസ്, പിക്ചർ ഇൻ പിക്ചർ

മെൻഷൻ ചെയ്യുന്നതിനുള്ള സൗകര്യവും മെമോജി ഫീച്ചറുകളും ഗ്രൂപ്പ് ചാറ്റിന്റെ പുതിയ ഇന്റർഫേസും അടക്കം മെസേജസ് ആപ്പിലും പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പിക്ചർ ഇൻ പിക്ചറും ഐഒഎസ് 14ൽ അവതരിപ്പിച്ചിരിക്കുന്നു. ഐപാഡിലുള്ള അതേ പിക്ചർ ഇൻ പിക്ചർ എക്സ്പീരിയൻസ് ഐഫോണിലും ലഭിക്കാൻ ഇത് സഹായകരമാവും.

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ

അപ്ലിക്കേഷൻ ക്ലിപ്പ്, ട്രാൻസ്ലേറ്റ്

സിരി ഇന്റർഫേസിന്റെ റീ ഡിസൈനിനൊപപ്പം ട്രാൻസ്ലേറ്റ് എന്ന പുതിയ വിവർത്തന അപ്ലിക്കേഷനും ആപ്പിൾ അവതരിപ്പിച്ചു. ആപ്പ് സ്റ്റോറിൽ നിന്ന് അപ്ലിക്കേഷന്റെ പൂർണ്ണ പതിപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ആപ്പുകളിൽ എളുപ്പത്തിൽ ആക്സസ് നൽകുന്ന അപ്ലിക്കേഷൻ ക്ലിപ്പ് സവിശേഷതയും ഐഒഎസ് 14ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ

ഐഫോണിനെ നിങ്ങളുടെ കാറുമായി കണക്റ്റുചെയ്യുന്ന കാർപ്ലേയിലും ആപ്പിൾ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഐഫോൺ ഉപയോഗിച്ച് കാർ അൺലോക്കുചെയ്യാൻ സഹായിക്കുന്ന ഡിജിറ്റൽ കാർ കീ സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎംഡബ്ല്യു 5-സീരീസ് ആണ് ആപ്പിളിന്റെ ഡിജിറ്റൽ കാർ കീ സവിശേഷതയെ പിന്തുണയ്ക്കുന്ന ആദ്യ കാർ.

ഡെവലപ്പേഴ്സ് കോൺഫറൻസ് 2020; ആപ്പിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ