LogoLoginKerala

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിന് കോവിഡ്

കൊച്ചി: എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികൾക്കുൾപ്പെടെ കുത്തിവയ്പ്പ് നടത്തിയ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ഇടപഴകിയവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. നഴ്സിന് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നു. അതുപോലെ ജില്ലയിൽ പറവൂർ, ചേന്ദമംഗലം പ്രദേശങ്ങളിലും ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്നെത്തിയ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേർ …
 

കൊച്ചി: എറണാകുളം ജില്ലയിൽ കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടികൾക്കുൾപ്പെടെ കുത്തിവയ്പ്പ് നടത്തിയ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ഇടപഴകിയവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

നഴ്സിന് രോഗം വന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിവരുന്നു. അതുപോലെ ജില്ലയിൽ പറവൂർ, ചേന്ദമംഗലം പ്രദേശങ്ങളിലും ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തിൽ നിന്നെത്തിയ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടു പേർ പറവൂർ ചിറ്റാറ്റുകര സ്വദേശികളാണ്. പറയകാട് ഒരു വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞു വരുന്നതിനിടെ രോഗ പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ചേന്ദമംഗലം കൂട്ടുകാട് ക്വാറന്റീനിൽ കഴിഞ്ഞ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം ക്വാറന്റീനിൽ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.