LogoLoginKerala

കൊറോണക്കാലത്ത് നിലപാടിൽ മലക്കം മറിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്കോ എന്ന ആശങ്ക നിലനിൽക്കുന്നു. 14 ജില്ലകളിലും കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടാകുന്നത്. തുടർച്ചയായി നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം നൂറു കവിയുന്നു. തിരുവനന്തപുരത്തും കണ്ണൂരും അടക്കമുള്ള ജില്ലകൾ കർഫ്യു സമാനമായ നിയന്ത്രണങ്ങളിലാണ്. നാടുമുഴുവൻ കൊറോണയിൽ പകച്ചു നിൽക്കുന്ന വറുതിയുടെ ഈ ദിനങ്ങളിൽ മലയാളസിനിമാ സംഘടനകളും, സംവിധായകരും, നിർമ്മാതാക്കളും സിനിമ റിലീസിനെയും ഷൂട്ടിങ്ങിനെയും ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിഴുപ്പലക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്കിൽ ഈ അടുത്ത …
 

സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്കോ എന്ന ആശങ്ക നിലനിൽക്കുന്നു. 14 ജില്ലകളിലും കോവിഡ് പോസിറ്റിവ് രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടാകുന്നത്. തുടർച്ചയായി നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം നൂറു കവിയുന്നു. തിരുവനന്തപുരത്തും കണ്ണൂരും അടക്കമുള്ള ജില്ലകൾ കർഫ്യു സമാനമായ നിയന്ത്രണങ്ങളിലാണ്. നാടുമുഴുവൻ കൊറോണയിൽ പകച്ചു നിൽക്കുന്ന വറുതിയുടെ ഈ ദിനങ്ങളിൽ മലയാളസിനിമാ സംഘടനകളും, സംവിധായകരും, നിർമ്മാതാക്കളും സിനിമ റിലീസിനെയും ഷൂട്ടിങ്ങിനെയും ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിഴുപ്പലക്കുന്ന കാഴ്ചയാണ് കാണപ്പെടുന്നത്.

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ഫേസ്ബുക്കിൽ ഈ അടുത്ത നാളുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവചർച്ചയാകുന്നത്. മെയ് 16ന് OTT റീലിസിനെ സംബന്ധിച്ചുള്ള ചർച്ചകളിൽ “ജീവിതം വീണ്ടെടുത്തിട്ട് പോരെ സിനിമ” എന്നഭിപ്രായപ്പെട്ട സംവിധായകൻ കൃത്യം ഒരുമാസം കഴിഞ്ഞപ്പോഴേക്കും നിലപാട് പാടെ മാറ്റി രംഗത്തെത്തിയതാണ് വലിയ ചർച്ചയായത്. കഴിഞ്ഞ ദിവസം ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‌ബുക്കിൽ കുറിച്ചത് “ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ” എന്നായിരുന്നു. പുതിയ സിനിമകൾക്ക് അനുമതിയില്ല എന്ന നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ വെല്ലുവിളിച്ചാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണക്കാലത്ത് നിലപാടിൽ മലക്കം മറിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

ഒരുമാസത്തെ ഇടവേളയിൽ പരസ്പരവിരുദ്ധമായ ആശയങ്ങൾ പങ്കുവെച്ച സംവിധായകന്റെ മലക്കംമറിച്ചിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. ലോക്ക് ഡൗണിൽ മുടങ്ങിയ സിനിമകൾക്ക് മാത്രമാണ് നിലവിൽ ഉപാധികളോടെ ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി. ഈ തീരുമാനങ്ങളെ പാടേ അവഗണിച്ചാണ് ഒരു പറ്റം സിനിമാക്കാർ പുതിയ സിനിമകളുടെ ചിത്രീകരണവുമായി മുൻപോട്ട് പോകുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കേണ്ടതില്ല എന്നതാണ് നിർമ്മാതാക്കളുടെ സംഘടനകളുടെ തീരുമാനം എന്നറിയുന്നു.

കൊറോണയിൽ ഗതികെട്ട് ജീവിതം തിരിച്ചു പിടിക്കാൻ നാടുമുഴുവൻ നെട്ടോട്ടം ഓടുമ്പോൾ ജനങ്ങളുടെ നിത്യജീവിതവുമായി വിദൂരബന്ധം പോലുമില്ലാത്ത സിനിമാമേഖലയിൽ പ്രമുഖർ ഇത്തരത്തിൽ ചേരിതിരിഞ്ഞു വഴക്കടിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ മടുപ്പുളവാക്കുന്നുണ്ട് എന്നതാണ് സത്യം. ഈ നാട്ടിലെ ജനങ്ങൾ ഇനി സിനിമകാണണ്ട എന്ന് തീരുമാനിച്ചാൽ മാത്രമേ ഇത്തരത്തിലുള്ളവരുടെ അഹങ്കാരത്തിന് ഒരു കുറവുണ്ടാകൂ എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.