LogoLoginKerala

അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ല

അഞ്ചൽ ഉത്ര വധക്കേസിൽ നിർണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ലെന്ന് സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കി. സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ …
 

അഞ്ചൽ ഉത്ര വധക്കേസിൽ നിർണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എസി മുറിയിൽ കയറില്ലെന്ന് സമിതി കണ്ടെത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. ഉത്രയുടേയും സൂരജിന്റേയും വീട്ടിൽ നടത്തിയ തെളിവെടുപ്പിന് ശേഷമാണ് വിദഗ്ധ സമിതി ഇക്കാര്യം വ്യക്തമാക്കി.

സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടന്നത്. ഉത്ര കിടന്ന മുറി, കടിച്ച പാമ്പിനെ തല്ലി കൊന്ന് കുഴിച്ച് മൂടിയ സ്ഥലം, പാമ്പിനെ കൊണ്ട് വന്ന ജാർ ഒളിപ്പിച്ച വീട് എന്നിവിടങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.