LogoLoginKerala

ഡ്രൈവറുടെ പേരും നമ്പറും കുറിച്ചെടുക്കണം; തിരുവനന്തപുരത്ത് പുതിയ നിർദേശങ്ങൾ

തലസ്ഥാനത്ത് ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകൾ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈൽ നമ്പറും കുറിച്ചെടുക്കണം. ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പുതിയ നിർദേശം. ജില്ലയിലെ 13 എംഎൽഎമാരും കലക്ടറും ഡിഎംഒയും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ മറ്റു നിർദ്ദേശങ്ങൾ: ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കും, രോഗിയോടൊപ്പം ഒരു സഹായിയാകാം രാഷ്ട്രീയപാർട്ടികളുടെ പത്തുപേരിൽ കൂടുതൽ ആളുകൾ പാടില്ല കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എംഎൽഎമാരും വിവാഹ, മരണാനന്തര ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കും …
 

തലസ്ഥാനത്ത് ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകൾ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈൽ നമ്പറും കുറിച്ചെടുക്കണം. ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണു പുതിയ നിർദേശം. ജില്ലയിലെ 13 എംഎൽഎമാരും കലക്ടറും ഡിഎംഒയും യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്തെ മറ്റു നിർദ്ദേശങ്ങൾ:

ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കും, രോഗിയോടൊപ്പം ഒരു സഹായിയാകാം

രാഷ്ട്രീയപാർട്ടികളുടെ പത്തുപേരിൽ കൂടുതൽ ആളുകൾ പാടില്ല

കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എംഎൽഎമാരും വിവാഹ, മരണാനന്തര ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കും

നഗരത്തിലെ ചന്തകൾ തുറന്ന സാഹചര്യത്തിൽ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും

അതിർത്തികളിലും തീരദേശത്തും പരിശോധനകൾ ശക്തമാക്കും

നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കും

പൊതുയിടങ്ങളിൽ നിയന്ത്രണം കർശനമാക്കും