LogoLoginKerala

കൈപൊള്ളി സ്വർണവില; പവന് 36,000 കടന്നേക്കും

കൊച്ചി: സ്വർണവിലയിൽ കുതിപ്പു തുടരുന്നു. ഇന്ന് പവന് 160 രൂപ ഉയർന്ന് വില പുതിയ റെക്കോർഡിലെത്തി. 35,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 4460 രൂപയായി. ലോകത്തിലെ ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന സംഘർഷവും കോവിഡ് പ്രതിസന്ധി മൂലം വിപണികളിൽ നിലനിൽക്കുന്ന അസ്ഥിരതയുമാണു സ്വർണവില കൂട്ടുന്നത്. കൊറോണ പ്രതിസന്ധി ഏറെനാൾ നീണ്ടുനിൽക്കുന്നതിൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത. ഈ ആഴ്ച തന്നെ കേരളത്തിൽ വില 36,000 കടക്കാനും …
 

കൊച്ചി: സ്വർണവിലയിൽ കുതിപ്പു തുടരുന്നു. ഇന്ന് പവന് 160 രൂപ ഉയർന്ന് വില പുതിയ റെക്കോർഡിലെത്തി. 35,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന് 4460 രൂപയായി. ലോകത്തിലെ ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന സംഘർഷവും കോവിഡ് പ്രതിസന്ധി മൂലം വിപണികളിൽ നിലനിൽക്കുന്ന അസ്ഥിരതയുമാണു സ്വർണവില കൂട്ടുന്നത്.

കൊറോണ പ്രതിസന്ധി ഏറെനാൾ നീണ്ടുനിൽക്കുന്നതിൽ സ്വർണവില ഇനിയും ഉയരാനാണു സാധ്യത. ഈ ആഴ്ച തന്നെ കേരളത്തിൽ വില 36,000 കടക്കാനും സാധ്യതയുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലി, ജിഎസ്ടി, സെസ് എല്ലാം ചേ‍ർത്ത് ഒരു പവൻ സ്വർണം നാൽപതിനായിരം രൂപയോളമാകും.