LogoLoginKerala

സംസ്ഥാനത്ത് ഇന്ന് 138 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 138 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായി നാലാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്. മലപ്പുറം ജില്ലയില് 17 പേര്ക്കും, പാലക്കാട് ജില്ലയിൽ 16 പേര്ക്കും, എറണാകുളം ജില്ലയില്14 പേര്ക്കും, കൊല്ലം, കോട്ടയം ജില്ലകളില് 13 പേര്ക്ക് വീതവും, ആലപ്പുഴ, തൃശൂര് ജില്ലകളില് 12 പേര്ക്ക് വീതവും, തിരുവനന്തപുരം ജില്ലയില് 11 പേര്ക്കും, കാസര്ഗോഡ് ജില്ലയില് 9 പേര്ക്കും, കോഴിക്കോട്, വയനാട് ജില്ലകളില് 5 പേര്ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില് 4 പേര്ക്ക് …
 

കേരളത്തിൽ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തുടർച്ചയായി നാലാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്.

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 11 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 9 പേര്‍ക്കും, കോഴിക്കോട്, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 4 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയിൽ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,225 വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2126 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 241 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലൂര്‍ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ വാര്‍ഡ് 23നെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.