LogoLoginKerala

കൊച്ചി നായരമ്പലം സ്വദേശിക്ക് കൊവിഡ് : പ്രദേശത്ത് ജാഗ്രതാ നിർദേശം

കൊച്ചി: നായരമ്പലം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ഉറവിടം കണ്ടെത്താൻ പരിശോധന തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടും ആരോഗ്യപ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യവിഭാഗം തയാറാക്കുകയാണ്. കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരും. നിരീക്ഷണത്തിലുള്ള മറ്റൊരു നായരമ്പലം സ്വദേശിയുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം പുറത്തുവരും. കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നായരമ്പലത്തെ കടകളിലും ബാങ്കിലും …
 

കൊച്ചി: നായരമ്പലം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ഉറവിടം കണ്ടെത്താൻ പരിശോധന തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടും ആരോഗ്യപ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

രോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യവിഭാഗം തയാറാക്കുകയാണ്. കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതി യോഗം ചേരും. നിരീക്ഷണത്തിലുള്ള മറ്റൊരു നായരമ്പലം സ്വദേശിയുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം പുറത്തുവരും. കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നായരമ്പലത്തെ കടകളിലും ബാങ്കിലും സ്വകാര്യ ക്ലിനിക്കിലും പോയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നായരമ്പലം പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രദേശം കണ്ടെയ്ൻമെന്റ് സോണിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ഇന്നലെയാണ് എറണാകുളം നായരമ്പലത്ത് ആശങ്കപരത്തി ഒരാൾക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നായരമ്പലം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല.

43 വയസുള്ള നായരമ്പലം സ്വദേശിക്ക് വൈറസ് ബാധിച്ചത് സമ്പർക്കംവഴിയെന്നാണ് സൂചന. ഇയാൾ നായരമ്പലത്തെയും കലൂരിലെയും വിവിധയിടങ്ങളിൽ എത്തിയിരുന്നു. ഇയാളുടെ ഉറവിടം കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ്.

കൊവിഡ് ലക്ഷണങ്ങളോടെ മറ്റൊരു നായരമ്പലം സ്വദേശിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ജില്ലയിൽ പുതിയതായി നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 11 ന് കുവൈറ്റിൽ നിന്നെത്തിയ ചെങ്ങമനാട് സ്വദേശി, ജൂൺ 14 ന് സൗദികൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള മഴുവന്നൂർ സ്വദേശി, ജൂൺ 14 ന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശിയായ 12 വയസുള്ള കുട്ടി, ജൂൺ 4 ന് ചെന്നൈയിൽ നിന്ന് റോഡ് മാർഗം കൊച്ചിയിലെത്തിയ 21 വയസുള്ള പച്ചാളം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 122 ആയി. 20 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.