LogoLoginKerala

മലയാള സിനിമകളുടെ ചിത്രീകരണം പുനരാരംഭിച്ചു; കൂടെ വിവാദങ്ങളും

കോവിഡ് ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ സിനിമാ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ലാൽ-ജീൻ പോൾ ലാൽ ചിത്രം ‘സുനാമി’ക്ക് പിന്നാലെ ഷൈന് ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് കൊച്ചിയില് തുടക്കമായി. അതേ സമയം, ലോക്ക്ഡൗൺ ഇളവുകളുമായി ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ മറ്റു ചില വിവാദങ്ങൾ കൂടി തലപൊക്കുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ നിർമ്മാണം ഇല്ലെന്ന നിർമ്മാതാക്കളുടെ തീരുമാനം കൂടി അവഗണിച്ചാണ് പുതിയ സിനിമകൾ ആരംഭിക്കുന്നത്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാതാവ് …
 

കോവിഡ് ലോക്ക് ഡൗണിന് ശേഷം കേരളത്തിൽ സിനിമാ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ലാൽ-ജീൻ പോൾ ലാൽ ചിത്രം ‘സുനാമി’ക്ക് പിന്നാലെ ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് കൊച്ചിയില്‍ തുടക്കമായി.

അതേ സമയം, ലോക്ക്ഡൗൺ ഇളവുകളുമായി ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ മറ്റു ചില വിവാദങ്ങൾ കൂടി തലപൊക്കുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ നിർമ്മാണം ഇല്ലെന്ന നിർമ്മാതാക്കളുടെ തീരുമാനം കൂടി അവഗണിച്ചാണ് പുതിയ സിനിമകൾ ആരംഭിക്കുന്നത്.

ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഷൂട്ടിംഗ് ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ചിത്രം ഒരുങ്ങുന്നത് ഡിജിറ്റൽ റിലീസ് ലക്ഷ്യമിട്ടാണെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനക്ക് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് തടസ്സം നിൽക്കേണ്ടെന്നാണ് തീരുമാനം.

നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പുതിയ സിനിമകൾ തുടങ്ങേണ്ടെന്ന് തീരുമാനിച്ചത്. അതേ സമയം, ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈ അഞ്ചാം തിയതി ചിത്രീകരണം ആരംഭിക്കും. പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അറിയിച്ചത്.അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങുന്ന ‘വാരിയംകുന്നൻ’ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ കാര്യവും ആഷിഖ് അബു അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രങ്ങൾ പാടില്ലെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ ആഷിഖ് അബു ഫെയ്സ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരുന്നു. പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാതാക്കളുടെ സംഘടനയെ വിമർശിച്ച് രംഗത്തെത്തി. ഇത്തരം പോസ്റ്റുകളോട് നിലവിൽ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് നിർമ്മാതാക്കൾ.