LogoLoginKerala

കോവിഡിനെ ചെറുക്കാൻ യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗാ ദിനത്തില് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശ്വസന വ്യവസ്ഥ ശക്തമാകാന് യോഗ സഹായിക്കുന്നു. യോഗദിനം ഐക്യത്തിന്റേത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രാണായാമം രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കുന്നുവെന്നാണ് ശ്രദ്ധേയം. വീട്ടിലിരുന്ന് യോഗ ചെയ്യുക കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്ന പ്രമേയത്തിലാണ് ഇത്തവണ യോഗദിനം ആചരിക്കുന്നത്. ലഡാഖിലെ ഇന്തോ തിബറ്റന് ബോര്ഡര് പോലീസും മറ്റു സ്ഥലങ്ങളില് സിആര്പിഎഫ് ജവാന്മാരും അടക്കം അന്താരാഷ്ട്ര …
 

ന്യൂഡൽഹി: കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കുന്നു. യോഗദിനം ഐക്യത്തിന്റേത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രാണായാമം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുവെന്നാണ് ശ്രദ്ധേയം.

വീട്ടിലിരുന്ന് യോഗ ചെയ്യുക കുടുംബത്തോടൊപ്പം യോഗ ചെയ്യുക എന്ന പ്രമേയത്തിലാണ് ഇത്തവണ യോഗദിനം ആചരിക്കുന്നത്. ലഡാഖിലെ ഇന്തോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസും മറ്റു സ്ഥലങ്ങളില്‍ സിആര്‍പിഎഫ് ജവാന്‍മാരും അടക്കം അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി യോഗ അവതരിപ്പിച്ചു. കൊടും തണുപ്പില്‍ 18,000 അടി ഉയരത്തിലായിരുന്നു ഇന്തോ തിബറ്റൻ പോലീസിന്റെ യോഗാഭ്യാസം നടന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയ 2014 ല്‍ യുഎന്‍ പൊതു സഭയില്‍ 69ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് യോഗാ ദിനം ആചരിക്കുനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.

യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സൂര്യനമസ്കാരം അവതരിപ്പിക്കുന്നതിൽ ഒരു കോടി ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ നമ്മള്‍ യോഗ പരിശീലിക്കണമെന്ന് പ്രഹ്ളാദ് പട്ടേൽ പറഞ്ഞു. ഇതിനൊപ്പം അദ്ദേഹം യോഗ ചെയ്യുന്നതിന്റെ വീഡിയോയുമായി ട്വീറ്റ് ചെയ്യുകയും ചെയ്തു.