LogoLoginKerala

40 ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചു

ന്യൂഡല്ഹി: ലഡാക്കിലെ സംഘര്ഷത്തില് 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ഏറ്റുമുട്ടലിന് ശേഷം ചൈനയുടെ ഭാഗത്തുണ്ടായ ആൾനാശത്തെക്കുറിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഭാഗത്ത് നിന്നുളള ആദ്യ പ്രതികരണമാണിത്. ഹിന്ദി വാര്ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആള്നാശത്തെ കുറിച്ച് പരാമര്ശിച്ചത്. നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കില് ചൈനക്ക് അതിന്റെ ഇരട്ടിയിലേറെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവര് തിരിച്ചടി അംഗീകരിക്കാന് തയാറായിരുന്നില്ല. ഗല്വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭാരണകൂടം …
 

ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷത്തില്‍ 40ലേറെ ചൈനീസ് സൈനികരെ ഇന്ത്യ വധിച്ചതായി കേന്ദ്ര മന്ത്രി വി.കെ. സിങ്. ഏറ്റുമുട്ടലിന് ശേഷം ചൈനയുടെ ഭാഗത്തുണ്ടായ ആൾനാശത്തെക്കുറിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഭാഗത്ത് നിന്നുളള ആദ്യ പ്രതികരണമാണിത്. ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ. സിങ് ചൈനയുടെ ആള്‍നാശത്തെ കുറിച്ച് പരാമര്‍ശിച്ചത്.

നമുക്ക് 20 സൈനികരെയാണ് നഷ്ടമായതെങ്കില്‍ ചൈനക്ക് അതിന്റെ ഇരട്ടിയിലേറെ നഷ്ടമായിട്ടുണ്ട്. മരണസംഖ്യ ചൈന മറച്ചുവെക്കുകയാണ്. 1962ലെ യുദ്ധത്തിലും അവര്‍ തിരിച്ചടി അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഗല്‍വാനിലുണ്ടായ നഷ്ടങ്ങളും ചൈനീസ് ഭാരണകൂടം ഒരിക്കലും തുറന്നു പറയാന്‍ പോകുന്നില്ലെന്നും വി.കെ. സിങ് അഭിപ്രായപ്പെട്ടു. ചൈനയുടെ പിടിയിലായ 10 ഇന്ത്യന്‍ സൈനികരെ പിന്നീട് വിട്ടയച്ചിരുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലായിരുന്നെന്നും ഇവരെയും വിട്ടയച്ചുവെന്നും വി.കെ. സിങ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ ഗല്‍വാന്‍ താഴ്വരയില്‍ രക്തരൂക്ഷിത ഏറ്റുമുട്ടല്‍ നടന്നത്. 45 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഇത്ര രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. 76 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇരുഭാഗത്തും ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ സാങ് ഷുയി ചൊവ്വാഴ്ച പറഞ്ഞിരുന്നു. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നഷ്ടങ്ങളെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.