LogoLoginKerala

സംസ്ഥാനത്ത് ഇന്ന് ഭാഗിക സൂര്യഗ്രഹണം

തിരുവനന്തപുരം: ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ 3 മണിക്കൂർ നീളുന്ന ഗ്രഹണമാണെങ്കിലും കേരളത്തിൽ ഭാഗികമാണ്. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. മഴക്കാലമായതിനാൽ മേഘങ്ങൾ ചിലപ്പോൾ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളർ ഫിൽറ്റർ സോളർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് …
 

തിരുവനന്തപുരം: ദശകത്തിലെ കാണാനാകുന്ന ആദ്യ സൂര്യഗ്രഹണം ഇന്ന്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ 3 മണിക്കൂർ നീളുന്ന ഗ്രഹണമാണെങ്കിലും കേരളത്തിൽ ഭാഗികമാണ്. തിരുവനന്തപുരത്ത് രാവിലെ 10.14 മുതൽ ഉച്ചയ്ക്കു 1.15വരെയാണ് കാണാൻ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. മഴക്കാലമായതിനാൽ മേഘങ്ങൾ ചിലപ്പോൾ കാഴ്ച മറച്ചേക്കും.

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. സൂര്യഗ്രഹണം നഗ്നനേത്രം കൊണ്ട് കാണരുത്. സോളർ ഫിൽറ്റർ സോളർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് മാത്രമേ കാണാവൂ.

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ തത്സമയം ഗ്രഹണം കാണാം: https://www.facebook.com/ksstmuseum/