LogoLoginKerala

ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു

ചെന്നൈ: ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്നു.1955 ല് ന്യൂസ് പേപ്പര് ബോയില് ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക് സിനിമകളില് സ്വഭാവ വേഷങ്ങളില് നിറഞ്ഞു നിന്നു. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു. മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില് അഭിനയിച്ചു. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, കമലഹാസൻ എന്നിവർക്കൊപ്പവും ഉഷാറാണി സിനിമകൾ ചെയ്തു. 2004 ല് പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന …
 

ചെന്നൈ: ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.1955 ല്‍ ന്യൂസ് പേപ്പര്‍ ബോയില്‍ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ ഉഷാറാണി മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ സ്വഭാവ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു.

മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. എംജിആർ, ശിവാജി ഗണേശൻ, ജയലളിത, കമലഹാസൻ എന്നിവർക്കൊപ്പവും ഉഷാറാണി സിനിമകൾ ചെയ്തു.

2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടമാണ് അവസാന സിനിമ. സംസ്ക്കാരചടങ്ങുകൾ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. ആന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്. വിഷ്ണുശങ്കര്‍ മകനും കവിത മരുമകളുമാണ്.