LogoLoginKerala

പിഞ്ചുകുഞ്ഞിനെ അച്ഛൻ ആക്രമിച്ച സംഭവം; ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതി

അങ്കമാലിയില് സ്വന്തം അച്ഛന് പിഞ്ചു കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചതായുള്ള വാര്ത്ത സമൂഹ മനസസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി. സംഭവത്തെ അപലപിക്കുന്നതായും കര്ശന നടപടി സ്വീകരിക്കണം. കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാന് സന്നദ്ധമാണെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ഡോ. ഷിജൂഖാന് വാര്ത്താക്കുറിപ്പില് അറിയിച്ചു. അതേസമയം, പിതാവ് കൊലപ്പെടുത്താന് ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലയില് രക്തസ്രാവമുണ്ട്. പിതാവ് ഷൈജു തോമസ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണെന്ന് നാട്ടുകാര് പറഞ്ഞു. കുട്ടിക്ക് ശ്വാസം മുട്ടെന്ന് …
 

അങ്കമാലിയില്‍ സ്വന്തം അച്ഛന്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചതായുള്ള വാര്‍ത്ത സമൂഹ മനസസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ശിശുക്ഷേമ സമിതി. സംഭവത്തെ അപലപിക്കുന്നതായും കര്‍ശന നടപടി സ്വീകരിക്കണം. കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജൂഖാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം, പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലയില്‍ രക്തസ്രാവമുണ്ട്. പിതാവ് ഷൈജു തോമസ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിക്ക് ശ്വാസം മുട്ടെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ വിളിച്ചതെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. നിലവില്‍ നവജാത ശിശു കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ഐസിയുവില്‍ ചികിത്സയിലാണ്.

കഴിഞ്ഞ 10 മാസം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ ഷൈജു തോമസ് അങ്കമാലി പാലിയേക്കരയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. നാട്ടുകാരൊടൊന്നും മിണ്ടാത്ത പ്രകൃതക്കാരനായിരുന്നു ഷൈജു. ഇയാള്‍ക്ക് അങ്കമാലിയില്‍ സുഹ്യത്തുക്കളും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇയ്യാള്‍ കുട്ടിയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചിട്ടും ആരും അറിഞ്ഞില്ല. പൊലീസ് വന്നപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഭാര്യയോടുള്ള സംശയവും, നവജാത ശിശു പെണ്‍കുട്ടിയായതുമാണ് ഈ ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതതെന്ന് പൊലീസ് പറയുന്നു.