LogoLoginKerala

പതിനാലാമത്തെ ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്; മൊത്തംവര്‍ധിച്ചത് എട്ടുരൂപയോളം

പതിനാലാമത്ത ദിവസവും എണ്ണക്കമ്പനികള് ഇന്ധനവിലകൂട്ടി. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് മൊത്തം 7.65 രൂപയും ഡീസലിന് 7.86രൂപയുമാണ് കൂടിയത്. ലോക്ക്ഡൗണ് കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂണ് ഏഴുമുതലാണ് ഇന്ധനവില വീണ്ടും ദിനംപ്രതി പരിഷ്കരിക്കാന് തുടങ്ങിയത്. അന്നുമുതല് എല്ലാദിവസവും 50 പൈസയിലേറെയാണ് വര്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയില് ക്രൂഡ് ഓയിലിന് വില കൂടിയെന്ന കാരണമാണ് വില വര്ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തുടര്ച്ചയായി 82 ദിവസം എണ്ണവിലയില് മാറ്റം വരുത്താതിരുന്നതിനു ശേഷം …
 

പതിനാലാമത്ത ദിവസവും എണ്ണക്കമ്പനികള്‍ ഇന്ധനവിലകൂട്ടി. പെട്രോളിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് മൊത്തം 7.65 രൂപയും ഡീസലിന് 7.86രൂപയുമാണ് കൂടിയത്.

ലോക്ക്ഡൗണ്‍ കാലത്തെ 82 ദിവസത്തെ അവധിക്കുശേഷം ജൂണ്‍ ഏഴുമുതലാണ് ഇന്ധനവില വീണ്ടും ദിനംപ്രതി പരിഷ്‌കരിക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍ എല്ലാദിവസവും 50 പൈസയിലേറെയാണ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടിയെന്ന കാരണമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.