LogoLoginKerala

സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് 19

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്ക്ക് കോറോണ സ്ഥിരീകരിച്ചു. സഹോദരനും ബംഗാള് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്പ്പെടെയുള്ള കുടുംബാംഗങ്ങള്ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബംഗാള് ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല് സ്നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില് കഴിയാന് ആരോഗ്യവകുപ്പ് നിര്ദേശിച്ചു. സ്നേഹാശിഷിന്റെ മോമിന്പുരിലെ വീട്ടില് സഹായിയായി ജോലി ചെയ്യുന്നയാള്ക്കും കോറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം …
 

മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്ക് കോറോണ സ്ഥിരീകരിച്ചു. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സ്‌നേഹാശിഷിന്റെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും അദ്ദേഹത്തോട് ഐസൊലേഷനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

സ്‌നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോറോണ സ്ഥിരീകരിച്ചു. ഇവരെല്ലാം നഗരത്തിലെ ഒരു സ്വകാര്യ നഴ്‌സിങ് ഹോമില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോറോണ സ്ഥിരീകരിച്ച ഈ നാലു പേരും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി അറിയിച്ചിരുന്നു. അവ കോറോണ ലക്ഷണങ്ങളുമായി സാമ്യമുളളതിനാല്‍ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നുവെന്ന് ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.