LogoLoginKerala

എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ്

കൊച്ചി: എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂര് സ്വദേശിയായ പൊലീസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കളമശേരി മെഡിക്കല് കോളേജില് പ്രവര്ത്തിക്കുന്ന കോവിഡ് സെന്ററിലേക്ക് മാറ്റി. ഇന്നലെ തന്നെ ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ സ്രവം പരിശോധനക്ക് അയക്കുകയും പൊലീസുകാരെ ക്വാറന്റീനിലാക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനില് ഡ്യൂട്ടിയില് ഉണ്ടായിരുന്ന 59 പേരില് 45പേര് വീടുകളിലാണ് നിരീക്ഷണത്തില് കഴിയുന്നത്. 12 പേര് …
 

കൊച്ചി: എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ പൊലീസിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേക്ക് മാറ്റി.

ഇന്നലെ തന്നെ ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ സ്രവം പരിശോധനക്ക് അയക്കുകയും പൊലീസുകാരെ ക്വാറന്റീനിലാക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 59 പേരില്‍ 45പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12 പേര്‍ സര്‍ക്കാര്‍ നിശ്ചയിച്ച ക്വാറന്റീന്‍ കേന്ദ്രത്തിലുമാണ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ രോഗലക്ഷണങ്ങളോടെ വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയിലും സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ സമയം രണ്ടിടത്തും ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടര്‍ അടക്കമുള്ളവരോട് ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബാക്കി ഉള്ളവരുടെ പരിശോധനയും അടുത്ത ദിവസം നടത്തും.