LogoLoginKerala

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില് 87 പേര് വിദേശത്തുനിന്നു വന്നവരാണ്. 36 പേര് മറ്റു സംസ്ഥാനങ്ങളില്നിന്ന് വന്നവരാണ്. സമ്പര്ക്കം വഴി മൂന്നുപേര്ക്കും ആരോഗ്യ പ്രവര്ത്തകരില് ഒരാള്ക്കും രോഗം ബാധിച്ചിട്ടുണ്ട്. കൊല്ലത്താണ് ഏറ്റവും കൂടുതൽ രോഗികൾ–24. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ–4. ചികിത്സയിലുള്ളത് 1450 പേർ. കോവിഡ് ബാധ: ജില്ലതിരിച്ചുള്ള …
 

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

കൊല്ലത്താണ് ഏറ്റവും കൂടുതൽ രോഗികൾ–24. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ–4. ചികിത്സയിലുള്ളത് 1450 പേർ.

കോവിഡ് ബാധ: ജില്ലതിരിച്ചുള്ള കണക്ക്

മലപ്പുറം 5
കോഴിക്കോട് 12
തിരുവനന്തപുരം 5
കാസർകോട് 7
പത്തനംതിട്ട 17
ഇടുക്കി 1
എറണാകുളം 3
കോട്ടയം 11
കൊല്ലം 24
തൃശൂർ 6
കണ്ണൂർ 4
ആലപ്പുഴ 4
പാലക്കാട് 23
വയനാട് – 5