Covid-19

ലോക്ഡൗണ്‍ ഇളവ്; എല്ലാ മദ്യശാലകളും നാളെ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പതിവുപോലെ തുറന്നു പ്രവർത്തിക്കും. ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്‌കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നാളെ നടത്തുന്നത്.

ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാൽ പിന്നീട് വരുന്ന ഞായറാഴ്ചകളില്‍ ഈ ഇളവ് ബാധകമാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ഡൗണിൽ ആദ്യമായി ഇളവ് നല്‍കിയത് കഴിഞ്ഞ ആഴ്ച മുതലാണ്. കഴിഞ്ഞ ആഴ്ചത്തെ ഇളവ് ബാധകമായിരുന്നത് ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു.

Related Articles

Leave a Reply

Back to top button