LogoLoginKerala

കത്തിക്കയറി സ്വര്‍ണവില; പവന് 35,400 രൂപ

കേരളത്തിൽ സ്വര്ണവില സർവ്വകാല റെക്കോഡിലേക്ക്, ഇന്ന് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്ധിച്ചത്. ദേശീയ വിപണിയില് 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്തുടരുകയാണ്. രാജ്യാന്തര വിപണിയില് ട്രോയ് ഔണ്സിന് വില 1740.03 ഡോളര് നിലവാരത്തിലുമാണ്. ഈവര്ഷംമാത്രം സ്വര്ണവിലയില് 6,400 രൂപയുടെ വര്ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില് പവന്റെ വില. കോവിഡ് …
 

കേരളത്തിൽ സ്വര്‍ണവില സർവ്വകാല റെക്കോഡിലേക്ക്, ഇന്ന് പവന് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകീട്ട് 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും 160 രൂപയാണ് വര്‍ധിച്ചത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 47,450 രൂപയില്‍തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് വില 1740.03 ഡോളര്‍ നിലവാരത്തിലുമാണ്. ഈവര്‍ഷംമാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് കേരളത്തില്‍ പവന്റെ വില. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യംകുറഞ്ഞതുമാണ് വിലവര്‍ധനയ്ക്കുകാരണം.