LogoLoginKerala

പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ ആരംഭിക്കും; എതിർപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കോവിഡും ലോക്ക്ഡൗണും മൂലം നിര്ത്തിവെച്ചിരുന്ന പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ മുതല് ആരംഭിക്കും. ഫഹദ് ഫാസില് ചിത്രമായ ‘സീ യൂ സൂണ്’ സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച ആരംഭിക്കുന്നത്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം ആസ്റ്റര് മെഡിസിറ്റിയിലാകും തുടങ്ങുക. പുതിയ ചിത്രങ്ങള് ഉടന് ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകള് നിലപാടെടുത്തത്. ലോക്ക് ഡൗൺ മൂലം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങൾക്ക് മാത്രമാണ് നിലവിൽ ഷൂട്ടിങ്ങിന് അനുമതിയുള്ളത്. എന്നാല് ഇപ്പോള് അതില് നിന്ന് വ്യത്യസ്തമായാണ് പുതിയ സിനിമകൾ …
 

കോവിഡും ലോക്ക്ഡൗണും മൂലം നിര്‍ത്തിവെച്ചിരുന്ന പുതിയ മലയാള സിനിമകളുടെ ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കും. ഫഹദ് ഫാസില്‍ ചിത്രമായ ‘സീ യൂ സൂണ്‍’ സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച ആരംഭിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാകും തുടങ്ങുക.

പുതിയ ചിത്രങ്ങള്‍ ഉടന്‍ ആരംഭിക്കില്ലെന്നായിരുന്നു സിനിമ സംഘടനകള്‍ നിലപാടെടുത്തത്. ലോക്ക് ഡൗൺ മൂലം ചിത്രീകരണം മുടങ്ങിയ ചിത്രങ്ങൾക്ക് മാത്രമാണ് നിലവിൽ ഷൂട്ടിങ്ങിന് അനുമതിയുള്ളത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് പുതിയ സിനിമകൾ ചിത്രീകരണം തുടങ്ങുവാനുള്ള തീരുമാനം.

എതിർപ്പുമായി പ്രൊഡ്യൂസേഴ്സ് അസോഡിയേഷന്‍..

അതേസമയം, ചിത്രീകരണത്തിനൊരുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നത് ശരിയല്ലെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. തീരുമാനം ലംഘിക്കുന്നവരുമായി സഹകരിക്കില്ലെന്നും അത്തരം ചിത്രങ്ങള്‍ക്ക് തീയേറ്റര്‍ റിലീസ് ഉണ്ടാവില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.