LogoLoginKerala

എടിഎമ്മിൽനിന്ന് 5000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ് ?

ന്യൂഡൽഹി: എടിഎമ്മുകളിൽനിന്ന് 5000 രൂപയ്ക്കു മുകളിൽ പണം പിൻവലിച്ചാൽ ഫീസ് ഈടാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളിൽ പിൻവലിക്കുമ്പോൾ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം. എടിഎം വഴി ഉയർന്ന തുക പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകൾ സൗജന്യമായിരിക്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് വി.ജി.കണ്ണൻ അധ്യക്ഷനായ സമിതി 2019 ഒക്ടോബർ 22നാണ് റിപ്പോർട്ട് …
 

ന്യൂഡൽഹി: എടിഎമ്മുകളിൽനിന്ന് 5000 രൂപയ്ക്കു മുകളിൽ പണം പിൻവലിച്ചാൽ ഫീസ് ഈടാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമിതി. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണു ഇക്കാര്യം പുറത്തുവന്നത്. ഓരോ തവണയും 5000 രൂപയ്ക്കു മുകളിൽ പിൻവലിക്കുമ്പോൾ ഫീസ് ഈടാക്കണമെന്നാണ് ആവശ്യം.

എടിഎം വഴി ഉയർന്ന തുക പിൻവലിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിനാണു നടപടി. 5000 രൂപയ്ക്കു താഴെയുള്ള ഇടപാടുകൾ സൗജന്യമായിരിക്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടിവ് വി.ജി.കണ്ണൻ അധ്യക്ഷനായ സമിതി 2019 ഒക്ടോബർ 22നാണ് റിപ്പോർട്ട് ആർബിഐയ്ക്കു നൽകിയത്. റിപ്പോർട്ടിലെ മുഴുവൻ വിവരങ്ങളും പുറത്തുവന്നിട്ടില്ല.