Other News

‘2020 ഐഫോൺ SE’ ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള ബജറ്റ് ഐ ഫോണിന്റെ വില വീണ്ടും കുറഞ്ഞേക്കും !

ഐഫോൺ SE-യുടെ വില കുറയാൻ കാത്തിരിക്കുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. ഐഫോൺ SE-യുടെ വില കുറഞ്ഞേക്കും. ഇന്ത്യയിലുള്ള 20 ശതമാനം ഇറക്കുമതി ടാക്‌സ് ഒഴിവാക്കാൻ രാജ്യത്ത് ഐഫോൺ SE അസംബിൾ ചെയ്യാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ എന്നാണ് വിവരം. ചൈനയിൽ അസംബിൾ ചെയ്ത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഇപ്പോൾ ഐഫോൺ SE രാജ്യത്ത് വിൽക്കുന്നത്. അതെ സമയം ചൈനയിലെ തങ്ങളുടെ ഫോൺ ഘടകങ്ങൾ സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളോട് ഘടകങ്ങൾ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്ന് ദി ഇൻഫോർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ അസ്സംബ്ലിങ് ആരംഭിച്ചാൽ ഇറക്കുമതി ടാക്‌സ് ഒഴിവാകുകയും അത് വിലയിൽ കുറവ് വരുത്തുകയും ചെയ്യും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശയക്കുഴപ്പം നിൽക്കുമ്പോഴാണ് ആപ്പിളിന്റെ ഐഫോൺ നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ഐഫോൺ SE ഇക്കഴിഞ്ഞ ഏപ്രിലിൽ വില്പനക്കെത്തിയത്. പോക്കറ്റ് കാലിയാക്കാതെ ആപ്പിൾ മോഹം കയ്യിലൊതുക്കാം എന്നാഗ്രഹിച്ചവരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട് 64 ജിബി അടിസ്ഥാന ഐഫോൺ SE മോഡലിന് 42,500 രൂപയാണ് വില പ്രഖ്യാപിച്ചത്. എച്ഡിഎഫ്സി ബാങ്കിന്റെ ക്യാഷ്ബാക്ക് ഓഫറുണ്ടെങ്കിലും 30,000 രൂപയ്ക്കടുത്ത് വില പ്രതീക്ഷിച്ചവരെ അപ്പാടെ നിരാശരാക്കി ഐഫോൺ SE-യുടെ ഇന്ത്യയിലെ വില. പലരും ഐഫോൺ മോഹം പെട്ടിയിലടച്ച് മറ്റു ഫോണുകളിൽ അഭയം പ്രാപിച്ചു.

വലിപ്പം കുറവുള്ള ആധുനികമായ ഫോൺ തേടുന്നവർക്കാണ് ഐഫോൺ SE ഇണങ്ങുക. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് ഐഫോൺ SE വാങ്ങാനാവുക. ഐഫോൺ 11 സീരിസിൽ നൽകിയിരിക്കുന്ന ആപ്പിൾ A13 ബയോണിക് ചിപ്പ് ആണ് ഐഫോൺ SE-ൽ ഘടിപ്പിച്ചിരിക്കുന്നത്. ഡസ്റ്റ് വാട്ടർ റസിസ്റ്റൻസിൽ IP67 റേറ്റിംഗ് ആണ് ഐഫോൺ SE മോഡലിനുള്ളത്. പുതിയ ഐഫോൺ SE (2020) ഫോണിൽ എത്ര റാം ഉണ്ടെന്നോ, ബാറ്ററിശേഷിയെക്കുറിച്ചുള്ള വിവരങ്ങളോ ആപ്പിൾ പുറത്തുവിട്ടിട്ടില്ല (ഇക്കാര്യങ്ങൾ ആപ്പിൾ പുറത്തു വിടാറില്ല). അതെ സമയം 13 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈം, 40 മണിക്കൂർ ഓഡിയോ പ്ലേബാക്ക് ടൈം എന്നിങ്ങനെയാണ് ബാറ്ററി കപ്പാസിറ്റി. ഫാസ്റ്റ് ചാർജിങും ഫോൺ സപ്പോർട്ട് ചെയ്യും. 30 മിനിറ്റിനുള്ളിൽ അമ്പത് ശതമാനം ചാർജ് ചെയ്യാവുന്ന 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ഐഫോൺ SE (2020) മോഡലിനുള്ളത്.

4.7 ഇഞ്ചുള്ള റെറ്റിന HD LCD ഡിസ്പ്ലേ ആന്റ് ഐഫോൺ SEയിൽ ആപ്പിൾ നൽകിയിരിക്കുന്നത്. 750×1334 ആണ് പിക്സൽ റസല്യൂഷൻ. പുതിയ ഐഫോൺ മോഡലുകളിലുള്ള ഹാപ്റ്റിക്ക് ടച്ച് സപ്പോർട്ട് ഫോണിലുണ്ട്. സിംഗിൾ 12-മെഗാപിക്സൽ ക്യാമറ സെൻസർ (f/1.8 aperture) ആണ് എൽഇഡി ട്രൂ ടോൺ ഫ്ളാഷിനോപ്പം പിൻ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 7-മെഗാപിക്സൽ ക്യാമറയാണ് (f/2.2 അപ്പർച്ചർ) മുൻഭാഗത്തും ക്രമീകരിച്ചിട്ടുണ്ട്. ആക്സിലെറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ത്രീ-ആക്സിസ് ഗൈറോസ്കോപ്പ്, ഒരു പ്രോക്സിമിറ്റി സെൻസർ എന്നീ സെൻസറുകളും ഫോണിലുണ്ട്.

4G LTE, വൈഫൈ 802.11ax, ബ്ലൂടൂത്ത്, GPS/ A-GPS, ഒരു ലൈറ്റനിംഗ് പോർട്ട് എന്നീ കണക്ടിവിറ്റി ഫീച്ചറുകളാണ് ആപ്പിൾ ഐഫോൺ SE (2020) യിലുള്ളത്. ഫേസ് ഐഡി സപ്പോർട്ടിന് പകരം ടച്ച് ഐഡി ബട്ടൺ ആണ് പുത്തൻ ഐഫോണിലുള്ളത്. ഐഫോൺ 7ന്റെ പിൻഗാമിയായി ആപ്പിൾ 2017 സെപ്റ്റംബർ മാസത്തിൽ അവതരിപ്പിച്ച ഐഫോൺ 8നോട് സമാനമായ ഡിസൈൻ ആണ് ഐഫോൺ SE-യ്ക്ക് എന്ന് ചുരുക്കി പറയാം

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum